ഇന്നു കെ എഫ് സി കാളിക്കാവ് vs സ്കൈ ബ്ലൂ എടപ്പാൾ

കുപ്പൂത്ത് അഖിലേന്ത്യ സെവൻസിൽ ഇന്ന് സ്കൈ ബ്ലൂ എടപ്പാൾ മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവിനെ നേരിടും. സീസണിലാദ്യമായാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. അവസാന മൂന്നു മത്സരങ്ങളും കെ എഫ് സി കാളിക്കാവ് പരാജയപ്പെട്ടിരുന്നു.

മാവൂർ അഖിലേന്ത്യാ സെവൻസിൽ ഇന്ന് ഫിഫാ മഞ്ചേരി എഫ് സി തിരുവനന്തപുരത്തിനെ നേരിടും. ഫിഫാ മഞ്ചേരിയോടടക്കം കളിച്ച നാലു മത്സരങ്ങളും എഫ് സി തിരുവനന്തപുരം പരാജയപ്പെട്ടിരുന്നു. അവസാന മൂന്നു മത്സരങ്ങളിൽ വിജയിച്ച് ഫിഫാ മഞ്ചേരി ഫോമിലേക്ക് തിരിച്ചു വരികയാണ്.

എടപ്പാൾ അഖിലേന്ത്യാ സെവൻസിൽ ഇന്ന് ജിംഖാന തൃശ്ശൂർ അബഹാ ഫിഷറീസ് ഫ്രണ്ട്സ് മമ്പാടിനെ നേരിടും. എടപ്പാളിൽ അവസാന മത്സരത്തിൽ അമിസാദ് അൽ മിൻഹാൽ വളാഞ്ചേരിയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ജിംഖാന തൃശ്ശൂർ പരാജയപ്പെടുത്തിയിരുന്നു. ജവഹർ മാവൂരിനെയായിരുന്നു എടപ്പാളിൽ ആദ്യ റൗണ്ടിൽ ഫ്രണ്ട്സ് മമ്പാട് പരാജയപ്പെടുത്തിയത്. മഞ്ചേരി അഖിലേന്ത്യാ സെവൻസിൽ ഇന്ന് എ വൈ സി ഉച്ചാരക്കടവ് അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ നേരിടും.

കോട്ടക്കൽ അഖിലേന്ത്യാ സെവൻസിൽ ഇന്ന് ബ്ലാക്ക് & വൈറ്റ് കോഴിക്കോട് എഫ് സി പെരിന്തൽമണ്ണയെ നേരിടും. പട്ടമ്പിയിൽ കിരീടം നഷ്ടമാക്കി വരുന്ന റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റിനു ഒരു വിജയം ഇന്ന് അനിവാര്യമാണ്. ആഷിഖ് ഉസ്മാന്റെ മികച്ച ഫോമാണ് ബ്ലാക്ക് & വൈറ്റിന്റെ പ്രതീക്ഷ. എടത്തനാട്ടുകരയിൽ ഇന്ന് സോക്കർ സ്പോർട്ടിംഗ് ഷൊർണ്ണൂർ ജവഹർ മാവൂരിനെ നേരിടും.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal