കാളിക്കാവും ചെർപ്പുളശ്ശേരിയും തമ്മിൽ മഞ്ചേരിയിൽ സെമി പോര്

- Advertisement -

മഞ്ചേരി അഖിലേന്ത്യാ സെവൻസ് രണ്ടാം സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരി മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവിനെ നേരിടും. എഫ് സി പെരിന്തൽമണ്ണയെ പെനാാൽട്ടിയിൽ പരാജയപ്പെടുത്തിയാണ് കാളിക്കാവ് മഞ്ചേരിയിൽ സെമിയിൽ എത്തിയത്. സോക്കർ സ്പോർട്ടിംഗ് ഷൊർണ്ണൂരിനെ പരാജയപ്പെടുത്തിയായിരുന്നു അൽ മദീന ചെർപ്പുളശ്ശേരിയുടെ സെമി പ്രവേശനം. ഇതിനു മുമ്പ് സീസണിൽ നാലുതവണ മദീനയുമായി ഏറ്റുമുട്ടിയിട്ടുണ്ടെങ്കിലും മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവിന് ഇതുവരെ മദീനയെ മറികടക്കാൻ കഴിഞ്ഞിട്ടില്ല.

മുണ്ടൂരിൽ ഇന്ന് റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റ് കോഴിക്കോട് ബേസ് പെരുമ്പാവൂരിനെ നേരിടും. സീസണിൽ ആദ്യമായാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. അവസാന രണ്ടു മത്സരങ്ങളിലും ജയമില്ലാത്ത ബ്ലാക്ക് & വൈറ്റ് കോഴിക്കോടിന് മുണ്ടൂരിൽ ജയിച്ചേ തീരൂ.

വളാഞ്ചേരി അഖിലേന്ത്യാ സെവൻസിൽ ഹയർ സബാൻ കോട്ടക്കലും എ വൈ സി ഉച്ചാരക്കടവും തമ്മിലാണ് മത്സരം. എ വൈ സി ഉച്ചാരക്കടവുമായി ഏറ്റുമുട്ടിയ അവസാന രണ്ടു മത്സരങ്ങളിലും ഹയർ സബാൻ കോട്ടക്കൽ പരാജയപ്പെട്ടിരുന്നു. വണ്ടൂരിലാണ് അവസാനം ഹയർ സബാൻ കോട്ടക്കൽ എ വൈ സി ഉച്ചാരക്കടവിനെ പരാജയപ്പെടുത്തിയത്.

കൊണ്ടോട്ടിയിൽ ഇന്ന് ഫിഫാ മഞ്ചേരി ഫിറ്റ് വെൽ കോഴിക്കോടിനെ നേരിടും. തുവ്വൂർ അഖിലേന്ത്യാ സെവൻസിൽ ഇന്ന് മെഡിഗാഡ് അരീക്കോട് എഫ് സി പെരിന്തൽമണ്ണയെ നേരിടും. തൃക്കരിപ്പൂരിൽ ഇന്ന് അൽ ശബാബ് ത്രിപ്പനച്ചിയും ശാസ്താ മെഡിക്കൽസ് തൃശ്ശൂരും തമ്മിലാണ് മത്സരം.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal

Advertisement