കെ എഫ് സി കാളിക്കാവിന്റെ കരുത്തിനൊപ്പം ഇനി ഗ്രാന്റ് ഹൈപ്പർ എ പി ഗ്രൂപ്പും

- Advertisement -

കാളിക്കാവിന്റെ ഫുട്ബോൾ ആരവങ്ങളെ ബൂട്ടിലേക്കാവാഹിച്ച് ചരിത്രം സൃഷ്ടിച്ച കെ എഫ് സി കാളിക്കാവ് അടുത്ത സീസണു വേണ്ടി ഒരുക്കങ്ങൾ തുടങ്ങി. ഗ്രാൻഡ് ഹൈപ്പർ എ പി ഗ്രൂപ്പുമായി കൈകോർത്താണ് കെ എഫ് സി കാളിക്കാവ് ഇത്തവണ എത്തുന്നത്. അടുത്ത സീസൺ മുഴുവൻ കാളിക്കാവിന്റെ ഒപ്പം എ പി ഗ്രൂപ്പും ഉണ്ടാകും.

അടുത്ത സീസണിലേക്കായി പുതിയ മിന്നും താരങ്ങളെയാണ് കെ എഫ് സി കാളിക്കാവ് ടീമിലേക്ക് എത്തിച്ചിരിക്കുന്നത്. അൽ മദീന ഡിഫൻസിന്റെ നെടുംതൂണായിരുന്ന ഹൈദർ, കഴിഞ്ഞ സീസണിൽ ബ്ലാക്കിനു വേണ്ടി ബൂട്ടുകെട്ടി താരമായ റാഷിദ് കൊണ്ടോട്ടി. കഴിഞ്ഞ തവണ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടിനു കളിച്ച അഫീഫ് പാണ്ടിക്കാടും ഒപ്പം മേലാറ്റൂർ ഉസ്മാനും കാളിക്കാവിന്റെ ജേഴ്സിയിലാകും കളിക്കുക എന്നുറപ്പായി.

കഴിഞ്ഞ സീസണിൽ പ്രതാപങ്ങളെ ഓർമ്മിപ്പിക്കുന്ന രീതിയിൽ ശക്തമായ മുന്നേറ്റങ്ങളാണ് കെ എഫ് സി കാളിക്കാവ് പല ഗ്രൗണ്ടുകളിലും കാഴ്ചവെച്ചത്. കഴിഞ്ഞ വർഷം കെ എഫ് സിയെ അഞ്ചു ഫൈനലുകളിലേക്കും മൂന്നു കിരീടങ്ങളിലേക്കും നയിച്ച മാനേജർ സുഹൈൽ കാളിക്കാവ് തന്നെയാണ് ഇത്തവണയും ടീമിനു പിറകിൽ. അഖിലേന്ത്യയിലെ ഈ യുവ മാനേജർ അടുത്ത സീസണിൽ കെ എഫ് സിയെ സെവൻസിലെ രാജാക്കന്മാർ ആക്കാനുള്ള ഒരുക്കത്തിലാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement