വാണിയമ്പലത്ത് കാളികാവിനെ റോയൽ ട്രാവൽസ് കോഴിക്കോട് വീഴ്ത്തി

- Advertisement -

വാണിയമ്പലം അഖിലേന്ത്യാ സെവൻസിൽ കെ എഫ് സി കാളികാവിന് പരാജയം. കഴിഞ്ഞ ദിവസം എ വൈ സി ഉച്ചാരക്കടവിനെ വാണിയമ്പലത്തിൽ വെച്ച് കാളികാവ് പരാജയപ്പെടുത്തിയിരുന്നു. പക്ഷെ ആ മികവ് റോയൽ ട്രാവൽസ് കോഴിക്കോടിനു മുന്നിൽ ആവർത്തിക്കാൻ കാളികാവിന് ആയില്ല. ഇന്നലെ റോയൽ ട്രാവൽസ് കോഴിക്കോടിനെ നേരിട്ട കെ എഫ് സി കാളികാവ് രണ്ടിനെതിരെ നാലു ഗോളുകളുടെ പരാജയം ആണ് ഏറ്റുവാങ്ങിയത്.

ഇന്ന് വാണിയമ്പലം സെവൻസിൽ അൽ മദീന ചെർപ്പുളശ്ശേരി സ്കൈ ബ്ലൂ എടപ്പാളിനെ നേരിടും.

Advertisement