
മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവും സുഹൈലും അങ്ങനെ പെട്ടെന്നൊന്നും പതറുന്നവരല്ല. മാവൂരിൽ അവരതു വീണ്ടും തെളിയിച്ചു. കരുത്തരായ ഫിഫാ മഞ്ചേരിയെ തറ പറ്റിച്ച് സെമിയിലേക്ക് കുതിച്ച് കെ എഫ് സി കാളിക്കാവ് പലർക്കും പന്തു കൊണ്ട് മറുപടി കൊടുത്തിരിക്കുകയാണ്. ബാനും പിഴയും ഒക്കെ ഈ വിജയം കൊണ്ട് അവർ അതിജീവിക്കുകയാണ്. ആദ്യം മാവൂരിൽ ഏറ്റുമുട്ടിയപ്പോൾ സമനിലയിൽ പിരിഞ്ഞതു കൊണ്ടാണ് വീണ്ടും ഇരു ടീമുകളും മാവൂരിൽ വീണ്ടും ഇറങ്ങിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവിന്റെ വിജയം. റിംഷാദ് വഴങ്ങിയ സെൽഫ് ഗോളാണ് ഫിഫാ മഞ്ചേരിയുടെ സെമി പ്രതീക്ഷകളെ തകർത്തത്.
കുപ്പൂത്തിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരി അനായാസ വിജയം കൈക്കലാക്കി. ടോപ്പ് മോസ്റ്റ് തലശ്ശേരിയെ 1-3 എന്ന സ്കോറിനാണ് അൽ മദീന ചെർപ്പുളശ്ശേരി പരാജയപ്പെടുത്തിയത്. ആൽബർട്ടാണ് ഗോളുകളുമായി പതിവു പോലെ അൽ മദീനയുടെ നീല കുപ്പായത്തിൽ തിളങ്ങിയത്.
കൊണ്ടോട്ടി അഖിലേന്ത്യാ സെവൻസിന്റെ ആദ്യ രാത്രി ഫിറ്റ് വെൽ കോഴിക്കോടിന്റേതായി. വാശിയേറിയ പോരാട്ടത്തിൽ നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോളുകൾ വീതം നേടി സമനില പിടിക്കുകയായിരുന്നു. കളി പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിയപ്പോൾ വിജയം ഫിറ്റ് വെൽ കോഴിക്കോടിനൊപ്പം നിന്നു.
കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal