മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവ് നീലേശ്വരം ചാമ്പ്യൻസ്!!

നീലേശ്വരം മണ്ണിൽ മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവിന് കിരീടം. ഏകപക്ഷീയമായ ഫൈനലിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ടൗൺ ടീം അരീക്കോടിനെ കീഴടക്കിയാണ് കെ എഫ് സി കാളിക്കാവ് കിരീടം ഉയർത്തിയത്. സീസണിലെ കെ എഫ് സി കാളിക്കാവിന്റെ ആദ്യ കിരീടമാണിത്.

സെമിഫൈനലിൽ ഹിറ്റാച്ചി തൃക്കരിപ്പൂരിനെതിരെ കാഴ്ചവെച്ച ആൾ ഔട്ട് അറ്റാക്കിങ്ങ് ഫുട്ബോൾ എന്ന തന്ത്രം തന്നെയായുരുന്നു ടൗൺ ടീം അരീക്കോടിനെതിരേയും മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവിനെ തന്ത്രം. തുടക്കത്തിലെ ആക്രമിച്ചു കളിച്ച കെ എഫ് സി കാളിക്കാവ് കിരണിലൂടെ 1-0ത്തിന് മുന്നിലെത്തി. പക്ഷെ നിമിഷങ്ങൾക്കകം തന്നെ അലക്സിയുടെ ഗോളിലൂടെ ടൗൺ ടീം അരീക്കോട് 1-1ന് ഒപ്പമെത്തി. കളി ആവേശത്തിലാകും എന്നു തോന്നിയെങ്കിലും പിന്നെ അങ്ങോട്ട് കെ എഫ് സി കാളിക്കാവ് ആധിപത്യം മാത്രമായിരുന്നു.

സെൽഫ് ഗോളിലൂടെ 2-1ന് മുന്നിലെത്തിയ ശേഷം കെ എഫ് സി കാളിക്കാവ് കുറച്ച് പതറിയെങ്കിലും ദീപുവിന്റെ ഗംഭീര ഫിനിഷിലൂടെ കെ എഫ് സി കാളിക്കാവ് 3-1ന് കളി കൈക്കലാക്കി. കാണികൾ ഗ്രൗണ്ട് കയ്യേറിയതിനാൾ കളി ഇടക്ക് രണ്ടു തവണ തടസപ്പെട്ടു എങ്കിലും ഒരു ഗോളും കൂടി നേടി 4-1ന് ടൗൺ ടീമിനെ വീഴ്ത്തി സീസണിലെ ആദ്യ കിരീടം മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവ് ഉയർത്തി.

നീലേശ്വരം ഫൈനലിലെ മികച്ച താരവും ടൂർണമെന്റിലെ മികച്ച താരവുമായി മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവിന്റെ ദീപകിനെ തിരഞ്ഞെടുത്തു. മെട്ടമ്മൽ ബ്രദേഴ്സിന്റെ തന്നെ നൗഫലാണ് ടൂർണമെന്റിലെ മികച്ച ഡിഫൻഡർ. ബെസ്റ്റ് ഗോൾ കീപ്പറായി കാളിക്കവിന്റെ തന്ന്ർ സവിനേഷിനേയും തിരഞ്ഞെടുത്തു. സെമി ഫൈനലിൽ പെനാൾട്ടി കിക്ക് തടഞ്ഞ് സവിനേഷായിരുന്നു കെ എഫ് സിക്ക് ഫൈനലിലേക്ക് വഴി കാണിച്ചത്.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal