സെവൻസ് സീസണിലെ ആദ്യ ജയം കെ എഫ് സി കാളിക്കാവിന്

- Advertisement -

ഉച്ചാരക്കടവ് കർക്കിടാംകുന്നിൽ ഇന്നലെ നടന്ന കിക്കോഫോടെ അഖിലേന്ത്യാ സെവൻസ് ഫുട്ബോളിന്റെ ഈ വർഷത്തെ സീസൺ ആരംഭിച്ചു. സെവൻസ് ഫുട്ബോൾ സൗന്ദര്യം കാണാൻ ഗ്യാലറിയിൽ തടിച്ചുകൂടിയ ഫുട്ബോൾ ആരാധകരെ ഗോൾ മഴ തീർത്താണ് മെട്ടമ്മൽ ബ്രദേഴ്സിന്റെ കെ എഫ് സി കാളിക്കാവ് വരവേറ്റത്.

picsart_11-13-01-44-53

രാത്രി നടന്ന മത്സരത്തിൽ ശക്തരായ മെഡിഗാഡ് അരീക്കോടിനെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് സുഹൈൽ പരിശീലിപ്പിക്കുന്ന കെ എഫ് സി കാളികാവ് തകർത്തത്. ആക്രമിച്ചു കളിച്ച കെ എഫ് സി കാളിക്കാവ് ആദ്യ പതിനഞ്ചു മിനുട്ടിൽ തന്നെ രണ്ടുഗോളുകൾ മെഡിഗാഡ് ഗോൾകീപ്പർ മോനുവിനെ കീഴ്പ്പെടുത്തി വലയിൽ എത്തിച്ചു. ഒന്നാം പകുതി പിരിയുമ്പോൾ 3-1 എന്ന നിലയിലായിരുന്നു സ്കോർ. രണ്ടാം പകുതിയിൽ കെ എഫ് സി കാളിക്കാവ് നാലാം ഗോളും നേടി സീസണ് ഗംഭീരമായ തുടക്കം കുറിക്കുകയായിരുന്നു. മെട്ടമ്മൽ ബ്രദേഴ്സ് കാളിക്കാവിന് വേണ്ടി ടിറ്റസ് രണ്ടു ഗോളുകളും ആൽഫ്രെഡ് , ക്യാപറ്റൻ നൗഫൽ എന്നിവർ ഓരോ ഗോളും നേടി.

picsart_11-13-01-41-39

നാളെ കർക്കിടാംകുന്നിൽ നടക്കുന്ന മത്സരത്തിൽ തുല്യശക്തികളായ എഫ് സി തൃക്കരിപ്പൂരും ആതിഥേയർ കൂടിയായ എ വൈ സി ഉച്ചാരക്കടവും ഏറ്റുമുട്ടും. രാത്രി എട്ടു മണിക്ക് ഐ സി എസ് ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ഈ മത്സരത്തിലെ വിജയികളെയാകും കെ എഫ് സി കാളിക്കാവ് പ്രീ ക്വാർട്ടറിൽ നവംബർ ഇരുപതാം തീയതി ഏറ്റുമുട്ടുക.

Advertisement