കളിച്ചു, ജയിച്ചു! മദീനയെ വീഴ്ത്തി മഞ്ചേരിയിൽ കാളിക്കാവ് ഫൈനലിൽ

- Advertisement -

ഒമ്പതാം ഫൈനൽ എന്ന ലക്ഷ്യവുമായി ഇറങ്ങിയ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരിയെ മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവ് വീഴ്ത്തി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മഞ്ചേരിയിൽ കാളിക്കാവ് അൽ മദീന ചെർപ്പുളശ്ശേരിയെ വീഴ്ത്തിയത്.

ആദ്യ പാദ സെമി ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞിരുന്നു. ആദ്യ പകുതിയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം നീങ്ങിയപ്പോൾ ഗോളൊന്നും പിറന്നില്ല. രണ്ടാം പകുതിയിൽ കുറച്ചുകൂടെ മെച്ചപ്പെട്ട ആക്രമണം കാഴ്ചവെച്ച മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവ് മഞ്ചേരിയിലെ ഗ്യാലറിയെ ഇളക്കി മറിച്ചുകൊണ്ട് മുന്നിലെത്തുകയായിരുന്നു. ആ ഒരൊറ്റ ഗോളിന്റെ മികവിൽ തന്നെ അൽ മദീന ചെർപ്പുളശ്ശേരിയെ വീഴ്ത്താൻ കാളിക്കാവിന്റെ താരങ്ങൾക്കായി.

ഉഷാ എഫ് സിയേയും എഫ് സി പെരിന്തൽമണ്ണയേയും പരാജയപ്പെടുത്തിയാണ് കെ എഫ് സി കാളിക്കാവ് സെമിയിൽ എത്തിയത്. കെ എഫ് സി കാളിക്കാവിന്റെ മൂന്നാം ഫൈനൽ പ്രവേശനമാണിത്. എതിരാളികളായി മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവിനെ കാത്തിരിക്കുന്നത് സൂപ്പർ സ്റ്റുഡിയോ മലപ്പുറമാണ്.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal

Advertisement