
അങ്ങനെ സീസണിലെ ലിൻഷാ മെഡിക്കൽസിന്റെ വിജയ കുതിപ്പിന് അന്ത്യമായി. ഇന്ന് വലപ്പാടിന്റെ മണ്ണിൽ നടന്ന പോരാട്ടത്തിൽ ഗ്രാൻഡ് ഹൈപ്പർ കെ എഫ് സി കാളികാവാണ് ലിൻഷയെ വരിഞ്ഞു കെട്ടിയത്. എതിരില്ലാത്ത ഒരു ഗോളിന് ആണ് ലിൻഷയെ കെ എഫ് സി തോൽപ്പിച്ചത്.
കളിയുടെ തുടക്കത്തിൽ എറിക് നേടിയ ഗോളാണ് കെ എഫ് സിയെ മുന്നിൽ എത്തിച്ചത്. ലിൻഷയുടെ കുംസൺ, ആൽവേസ്, അബുലയ് മുന്നേറ്റ നിര അവരുടെ കഴിവിന്റെ പരമാവധി ശ്രമിച്ചു എങ്കിലും കാളികാവിന്റെ ഡിഫൻസിനെ തൊടാൻ കഴിഞ്ഞില്ല. കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ നിന്നായി 19 ഗോളുകൾ അടിച്ചുകൂട്ടിയ ടീമിനെയാണ് ഒരു ഗോളുപോലും അടിക്കാൻ വിടാതെ കെ എഫ് സി പൂട്ടിയത്.
ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ കൊപ്പത്ത് ഓസ്കാർ സോക്കർ ഷൊർണ്ണൂർ തങ്ങളുടെ ആദ്യ ജയം കണ്ടെത്തി. ഫിറ്റ് വെൽ കോഴിക്കോടിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സോക്കർ ഷൊർണ്ണൂർ തോൽപ്പിച്ചത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial