കണ്ണൂർ-കാസർഗോഡ് മേഖല; ഹിറ്റാച്ചി തൃക്കരിപ്പൂർ മികച്ച ടീം, നിർമ്മൽ മികച്ച താരം

സെവൻസ് ഫുട്ബോൾ അസോസിയേഷൻ കണ്ണൂർ-കാസർഗോഡ് മേഖല സംമ്മേളനത്തിൽ മികച്ച ടീമായി ഹിറ്റാച്ചി തൃക്കരിപ്പൂരിനെ തിരഞ്ഞെടുത്തു. 2016-17 സീസണിൽ സെവൻസ് മൈതാനങ്ങളിൽ നടത്തിയ മികച്ച പ്രകടനമാണ് ഹിറ്റാച്ചി തൃക്കരിപ്പൂരിനെ ഈ പുരസ്കാരത്തിന് അർഹരാക്കിയത്.

കണ്ണൂർ-കാസർഗോഡ് മേഖലയിലെ കഴിഞ്ഞ സീസണിലെ മികച്ച കളിക്കാരനായി നിർമ്മലിനേയും മികച്ച ഫോർവേഡ് ആയി ടോപ്പ് മോസ്റ്റ് തലശ്ശേരിക്ക് വേണ്ടി ബൂട്ടു കെട്ടിയ അനുരാജിനേയും തിരഞ്ഞെടുത്തു. പ്രവീണാണ് മികച്ച ഗോൾ കീപ്പർ.

കഴിഞ്ഞ സീസണിൽ ഡിജിറ്റൽ സാങ്കേതികവിദ്യകൾ പരീക്ഷിച്ച് സമ്പൂർണ്ണ വിജയമാക്കിയ തളിപ്പറമ്പ് കരീബിയൻസ് സെവൻസ് ടൂർണമെന്റിനെ മികച്ച ടൂർണമെന്റായും തിരഞ്ഞെടുത്തു

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഎം എസ് പി അക്കാദമി ഉദ്ഘാടനം ചെയ്തു, ഐ എം വിജയൻ പരിശീലിപ്പിക്കും
Next articleതൈമല്‍ മില്‍സ് ഹൊബാര്‍ട്ട് ഹറികെയിന്‍സില്‍