കർക്കിടാംകുന്നിലും അൽ മദീനക്ക് തോൽവി

- Advertisement -

കർക്കിടാംകുന്ന് അഖിലേന്ത്യാ സെവൻസിലും അൽ മദീന ചെർപ്പുളശ്ശേരിക്ക് തോൽവി. ഇന്ന് കർക്കിടാംകുന്ന് സെവൻസിന്റെ അഞ്ചാം രാത്രിയിൽ മെഡിഗാഡ് അരീക്കോടിനോടാണ് അൽ മദീന പരാജയപ്പെട്ടത്. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു മെഡിഗാഡിന്റെ വിജയം. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ. അൽ മദീന ഇന്നലെ ടൗൺ ടീം അരീക്കോടിനോടും പരാജയപ്പെട്ടിരുന്നു. നാളെ കർക്കിടാംകുന്നിൽ ജിംഖാന തൃശ്ശൂർ അൽ ശബാബ് തൃപ്പനച്ചിയെ നേരിടും.

Advertisement