കാരാത്തോടിൽ ഫ്രണ്ട്സ് മമ്പാടിന് ജയം

കാരത്തോട് അഖിലേന്ത്യാ സെവൻസിൽ ഫ്രണ്ട്സ് മമ്പാടിന് വിജയം. ജവഹർ മാവൂരിനെയാണ് ഫ്രണ്ട്സ് മമ്പാട് തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു വിജയം. അഞ്ചു മത്സരങ്ങൾക്കു ശേഷമാണ് ജവഹർ മാവൂർ ഒരു മത്സരം തോൽക്കുന്നത്.

ഇന്ന് കാരത്തോടിൽ ലക്കി സോക്കർ ആലുവ മെഡിഗാഡ് അരീക്കോടിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial