കാഞ്ഞങ്ങാടിൽ ആറു ഗോളടിച്ച് റോയൽ ട്രാവൽസ് കോഴിക്കോട് ഫൈനലിൽ

കാഞ്ഞങ്ങാട് അഖിലേന്ത്യാ സെവൻസിൽ വൻ ജയത്തോടെ റോയൽ ട്രാവൽസ് കോഴിക്കോട് ഫൈനലിൽ. ഇന്നലെ നടന്ന പോരാട്ടത്തിൽ എ വൈ സി ഉച്ചാരക്കടവാണ് റോയൽ ട്രാവൽസ് കോഴിക്കോട് ആക്രമണ നിരയുടെ ചൂടറിഞ്ഞത്. ആറു ഗോളുകളാണ് എ വൈ സിയുടെ വലയിൽ ഇന്നലെ കയറിയത്. ഒന്നിനെതിരെ ആറു ഗോളുകളുടെ വിജയവും. ഫൈനലിൽ എഫ് സി തിരുവനന്തപുരത്തെയാണ് കാഞ്ഞങ്ങാടിൽ റോയൽ ട്രാവൽസ് കോഴിക്കോട് നേരിടുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial