കാഞ്ഞങ്ങാടിൽ ഒമ്പതാം കിരീടം ഉയർത്തി റോയൽ ട്രാവൽസ് കോഴിക്കോട്

- Advertisement -

കാഞ്ഞങ്ങാട് അഖിലേന്ത്യാ സെവൻസിലും കിരീടം ഉയർത്തി സീസണിൽ ഒമ്പത് കിരീടത്തിലെത്തി റോയൽ ട്രാവൽസ് കോഴിക്കോട്. ഇന്നലെ നടന്ന ഫൈനലിൽ എഫ് സി തിരുവനന്തപുരത്തെയാണ് റോയൽ ട്രാവൽസ് കോഴിക്കോട് പരാജയഒപെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു വിജയം. തിരുവനന്തപുരത്തിന്റെ സീസണിലെ ആദ്യ ഫൈനലായിരുന്നു ഇത്.

വ്ൻ ജയത്തോടെ ആയിരുന്നു റോയൽ ട്രാവൽസ് കോഴിക്കോട് ഫൈനലിലേക്ക് എത്തിയത്. സെമി പോരാട്ടത്തിൽ എ വൈ സി ഉച്ചാരക്കടവിനെതിരെ ഒന്നിനെതിരെ ആറു ഗോളുകളുടെ വിജയമായിരുന്നു റോയൽ ട്രാവൽസ് കോഴിക്കോട് സ്വന്തമാക്കിയത്. ഇന്നത്തെ ഫൈനലിലെ മാൻ ഓഫ് ദി മാച്ചായി റോയൽ ട്രാവൽസ് കോഴിക്കോടിന്റെ ദോഷോയെ തിരഞ്ഞെടുത്തു. റോയലിന്റെ അഡബയോറാണ് ടൂർണമെന്റിലെ മികച്ച താരം. മികച്ച ഗോൾകീപ്പറായി തിരുവനന്തപുരത്തിന്റെ മിർഷാദിനെയും മികച്ച സ്റ്റോപ്പറായി തിരുവനന്തപുരത്തിന്റെ തന്നെ ജസ്പെറിനെയും തിരഞ്ഞെടുത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement