കല്പറ്റയിൽ കിരീടം തേടി എഫ് സി പെരിന്തൽമണ്ണയും അഭിലാഷ് കുപ്പൂത്തും

- Advertisement -

കല്പറ്റ അഖിലേന്ത്യാ സെവൻസിന്റെ ഫൈനലിൽ ഇന്ന് അഭിലാഷ് കുപ്പൂത്ത് എഫ് സി പെരിന്തൽമണ്ണയെ നേരിടും. സെമി ഫൈനലിൽ ശാസ്തയെ തോല്പിച്ചാണ് അഭിലാഷ് കുപ്പൂത്ത് ഫൈനലിൽ എത്തിയത്. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു കുപ്പൂത്തിന്റെ വിജയം.

ടോപ്പ് മോസ്റ്റിനെ തോൽപ്പിച്ചാണ് പെരിന്തൽമണ്ണ കല്പറ്റയിൽ ഫൈനലിലേക്ക് കടന്നത്. എഫ് സി പെരിന്തൽമണ്ണ സീസണിലെ മൂന്നാം കിരീടമാണ് ഇന്ന് കല്പറ്റയിൽ ലക്ഷ്യമിടുന്നത്. കന്നി കിരീടമാണ് അഭിലാഷിന്റെ ലക്ഷ്യം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement