കെ എഫ് സി കാളികാവിനെ ഏകപക്ഷീയമായി തോൽപ്പിച്ച് സബാൻ കോട്ടക്കൽ

- Advertisement -

പാലത്തിങ്ങൽ അഖിലേന്ത്യാ സെവൻസിൽ സബാൻ കോട്ടക്കലിന് ഏകപക്ഷീയമായ വിജയം. ഇന്ന് കെ എഫ് സി കാളികാവ് ആയിരുന്നു സബാന്റെ എതിരാളികൾ. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് അജിതിന്റെ ടീം കാളികാവിനെ പരാജയപ്പെടുത്തിയത്. കെ എഫ് സി കാളികാവിന്റെ അവസാന നാലു മത്സരങ്ങളിലെ മൂന്നാം തോൽവിയാണിത്.

നാളെ പാലത്തിങ്ങലിൽ ലിൻഷ മണ്ണാർക്കാട് കെ ആർ എസ് കോഴിക്കോടിനെ നേരിടും.

Advertisement