കൊയപ്പയിൽ കാളിക്കാവിന്റെ ഏക ഗോളിന് ശാസ്ത വീണു

കൊയപ്പയിൽ ഇന്ന് അധികം ഗോൾ പിറന്നില്ല. പക്ഷെ പിറന്ന ആ ഒരൊറ്റ ഗോൾ മതിയായിരുന്നു തൃശ്ശൂരിന്റെ ശക്തികളായ ശാസ്താ മെഡിക്കൽസിന്റെ സ്വപ്നങ്ങളവസാനിക്കാൻ. സീസണിക് ആദ്യമായി മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവും ശാസ്താ മെഡിക്കൽസ് തൃശ്ശൂരും നേർക്കു നേർ വന്നപ്പോൾ ആ ഒരൊറ്റ ഗോളിന് കാളിക്കാവ് വിജയിച്ച് പ്രീക്വാർട്ടറിലേക്ക് കടന്നു. നാളെ കൊയപ്പയിൽ ആദ്യ മത്സരത്തിൽ ലക്കി സോക്കറിനെ തോൽപ്പിച്ച എഫ് സി പെരിന്തൽമണ്ണ സ്കൈ ബ്ലൂ എടപ്പാളിനെ നേരിടും.

ഒളവണ്ണ അഖിലേന്ത്യാ സെവൻസിൽ ജവഹർ മാവൂർ തകർപ്പൻ പ്രകടനമാണ് ഇന്ന് കാഴ്ചവെച്ചത്. കരുത്തരായ ടോപ്പ് മോസ്റ്റ് തലശ്ശേരിയെ തച്ചുടച്ചാണ് ഒളവണ്ണയിൽ നിന്ന് മാവൂർ ഇന്ന് മടങ്ങിയത്. എതിരില്ലാത്ത മൂന്നു ഗോളുകളുടെ ഗംഭീര ജയം. നീലേശ്വരത്തു വെച്ച് ഏറ്റുമുട്ടിയപ്പോഴും മാവൂർ ടോപ്പ് മോസ്റ്റ് തലശ്ശേരിയെ പരാജയപ്പെടുത്തിയിരുന്നു. നാളെ ഒളവണ്ണയിൽ ഹയർ സബാൻ കോട്ടക്കൽ അമിസാദ് അൽ മിൻഹാൽ വളാഞ്ചേരിയെ നേരിടും.

ആലത്തൂർ അഖിലേന്ത്യാ സെവൻസിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരി എതിരില്ലാത്ത നാലു ഗോളുകൾക്ക് ഫ്രണ്ട്സ് മമ്പാടിനെ തകർത്തു. മദീനയ്ക്കു വേണ്ടി ആൽബർട്ട് ഇരട്ട ഗോളുകളും ഡി മറിയ സഫീർ എന്നിവർ ഓരോ ഗോളും നേടി. നാളെ ആലത്തൂരിൽ ലക്കി സോക്കർ ആലുവ മെഡിഗാഡ് അരീക്കോടിനെ നേരിടും.

Previous articleഅബുലയ് മാജിക്കിൽ ലിൻഷാ മെഡിക്കൽസ് തരംഗം
Next articleഅക്സല്‍ ഫ്രണ്ട്‍ലൈനിനു പത്ത് വിക്കറ്റ് ജയം, തകര്‍ത്തത് ഐക്കണ്‍ ക്ലിനിക്കല്‍ റിസര്‍ച്ചിനെ