അവസാന നിമിഷങ്ങൾ വരെ 1-3, പിന്നെ 6-3ന്റെ ഒരു കാളിക്കാവ് മാജിക്, സീസൺ മെമ്മറീസ്

7, മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവ് 6-3 എ വൈ സി ഉച്ചാരക്കടവ്

Date: 27/1/2017

Venue: Mavoor

നാലു തുടർപരാജയങ്ങളുമായി മോശം ഫോമോടെയായിരുന്നു മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവ് മാവൂരേക്ക് വണ്ടി കയറിയത്. നേരിടേണ്ടതോ തങ്ങളെ കോട്ടക്കലിൽ പരാജയപ്പെടുത്തി എ വൈ സി ഉച്ചാരക്കടവിനെ. വീറുള്ള ഒരു പോരാട്ടം പ്രതീക്ഷിച്ച എത്തിയവർക്ക് ലഭിച്ചത് പ്രതീക്ഷയ്ക്കും അപ്പുറമുള്ള ഒരു മത്സരം.

മാവൂർ അഖിലേന്ത്യ സെവൻസിൽ മെട്ടമ്മൽ ബ്രദേഴ്സ് കെ എഫ് സി കാളിക്കാവ് എ വൈ സി ഉച്ചാരക്കടവ് പോരാട്ടം നാടകീയതക്കുമപ്പുറം എത്തി. കളി ഒരു മിനുട്ട് മാത്രം ശേഷിക്കെ എ വൈ സി 3-1 കെ എഫ് സി എന്നായിരുന്നു സ്കോർ. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് എ വൈ സി ഉച്ചാരക്കടവ് വിജയിക്കുകയാണെന്നു തോന്നിയ അവസാന നിമിഷം. കെ എഫ് സി കാളിക്കാവ് ഒരു കൊള്ളിയാൻ വേഗത്തിൽ തിരിച്ചു വന്നു. ഒരു മിനുട്ട് രണ്ടു ഗോളുകൾ.

കളി എക്സ്ട്രാ ടൈമിലേക്ക്. എക്സ്ട്രാ ടൈമിൽ എ വൈ സിയെ കെ എഫ് സി കാളിക്കാവ് തകർത്തു കളഞ്ഞു. പത്തു മിനുട്ടിനിടെ വീണ്ടും മൂന്നു ഗോളുകൾ. 1-3നു പിറകിൽ നിന്ന ടീം 6-3നു വിജയിച്ചു കയറി. സീസണിൽ സെവൻസ് ലോകം അതുവരെ കണ്ടതിൽ ഏറ്റവും വലിയ തിരിച്ചു വരവ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅര ഡസന്‍ ഗോളിനു വിജയിച്ച് ഇന്ത്യ, പാക്കിസ്ഥാനു മൂന്നാം തോല്‍വി
Next articleചാമ്പ്യന്‍സ് ട്രോഫി പാക്കിസ്ഥാനു, വിജയം 180 റണ്‍സിനു