കടലുണ്ടിയിൽ ഫുട്ബോൾ ഗ്യാലറി തകർന്ന് നിരവധിപേർക്ക് പരിക്ക്

കടലുണ്ടിയിൽ നടക്കുന്ന അഖില കേരള സെവൻസ് മത്സരത്തിന് തൊട്ടു മുമ്പ് ഗ്യാലറി തകർന്ന് നിരവധി ഫുട്ബോൾ പ്രേമികൾക്ക് പരിക്കേറ്റു. ഇന്നലെ രാത്രി കടലുണ്ടി മിനി സ്റ്റേഡിയത്തിൽ ആയിരുന്നു സംഭവം. കടലുണ്ടി സെവൻസിന്റെ ഫൈനൽ ആയിരുന്നു ഇന്നലെ നടക്കേണ്ടിയിരുന്നത്. അതുകൊണ്ട് തന്നെ വലിയ ജനം കളി കാണാൻ എത്തിയിരുന്നു.

മത്സരം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ആണ് അപകടം ഉണ്ടായത്.‌ നിരവധി പേർക്ക് സംഭവത്തിൽ പരിക്കേറ്റു. പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഫൈനൽ മത്സരം ഉപേക്ഷിച്ച കമ്മിറ്റി ടൂർണമെന്റിന്റെ ഭാവി എന്താകുമെന്ന് വ്യക്തമാക്കിയിട്ടില്ല. അപകട കാരണത്തിൽ കൂടുതൽ അന്വേഷണങ്ങൾ ഉണ്ടായേക്കും.

Previous articleവളാഞ്ചേരിയിൽ ഹണ്ടേഴ്സിനെ വീഴ്ത്തി ഫിഫാ മഞ്ചേരി
Next articleപ്ലേ ഓഫ് സ്വപ്നങ്ങളുമായി ജെംഷെഡ്പൂർ ചെന്നൈയിൻ എഫ്‌സിക്കെതിരെ