Picsart 23 04 28 23 05 00 652

കെ സെവൻസിൽ കെ എം ജി മാവൂരിന് വിജയം

കാഞ്ഞങ്ങാട് കെ സെവൻസിൽ ഇന്ന് നടന്ന പോരാട്ടത്തിൽ കെ എം ജി മാവൂരിന് വിജയം. ഇന്ന് എഫ് സി തൃക്കരിപ്പൂരിനെ ആണ് കെ എം ജി മാവൂർ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു കെ എം ജി മാവൂരിന്റെ വിജയം. നാളെ കാ‌ഞ്ഞങ്ങാട് നടക്കുന്ന പോരാട്ടത്തിൽ യുണൈറ്റഡ് എഫ് സി നെല്ലികുത്ത് യൂണിറ്റി കൈതക്കാടിനെ നേരിടും.

ഇന്ന് മേലാറ്റൂർ അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ അൽ മദീന ചെർപ്പുളശ്ശേരി ശാസ്ത തൃശ്ശൂരിനെ പരാജയപ്പെടുത്തി. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു അൽ മദീനയുടെ വിജയം. നിശ്ചിത സമയത്ത് ഇരു ടീമുകൾ 2 ഗോൾ വീതം അടിച്ചു പിരിഞ്ഞു. പെനാൾട്ടിയിൽ 5-4 എന്ന സ്കോറിന് മദീന വിജയിച്ചു.

Exit mobile version