ജൂനിയർ ഫുട്ബോൾ; കാസർഗോഡിനെ മറികടന്ന് തിരുവനന്തപുരം ഫൈനലിൽ

സംസ്ഥാന വനിതാ ജൂനിയർ ഫുട്ബോളിന്റെ ഫൈനലിൽ കടക്കുന്ന ആദ്യ ടീമായി തിരുവനന്തപുരം മാറി‌. ഇന്ന് രാവിലെ നടന്ന ആവേശ പോരാട്ടത്തിൽ കാസർഗോഡിനെ തോൽപ്പിച്ച് ആയിരുന്നു തിരുവനന്തപുരത്തിന്റെ ഫൈനൽ പ്രവേശനം. ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് തിരുവനന്തപുരം സ്വന്തമാക്കിയത്. നന്ദന കൃഷ്ണൻ നേടിയ ഇരട്ട ഗോളുകൾ ആണ് തിരുവനന്തപുരത്തിന് ജയം നേടിക്കൊടുത്തത്. കാസർഗോഡിന് വേണ്ടി സാരിയാണ് ഗോൾ നേടിയത്.

ഇന്ന് വൈകിട്ട് നടക്കുന്ന രണ്ടാം സെമിയിൽ തൃശ്ശൂർ കോഴിക്കോടിനെ നേരിടും.

Exit mobile version