ഫൈനൽ മോഹങ്ങളുമായി ജിംഖാന ഇന്ന് മുസാഫിർ എഫ് സി അൽ മദീനയ്ക്കെതിരെ

- Advertisement -

മുണ്ടൂർ അഖിലേന്ത്യാ സെവൻസ് സെമിഫൈനലിനിറങ്ങുന്ന ജിംഖാന തൃശ്ശൂരിന്റെ ലക്ഷ്യം അവരുടെ സീസണിലെ ആദ്യ ഫൈനലാണ്. പക്ഷെ എളുപ്പമാകില്ല അവർക്ക്. കുപ്പൂത്തിൽ സെമിയിൽ ജിംഖാനയുടെ പ്രതീക്ഷകൾ തച്ചുടച്ച അൽ മദീന ചെർപ്പുള്ളശ്ശേരിയാണ് മുണ്ടൂരിലും ജിംഖാനയുടെ എതിരാളികൾ. സീസണിൽ മൂന്നു തവണ അൽ മദീനയോട് ഏറ്റുമുട്ടിയിട്ടും ജയം ജിംഖാനയെ തേടി എത്തിയിട്ടില്ല.

തുവ്വൂരിലും ഇന്നു സെമിയാണ്. ഇറങ്ങുന്നത് കരുത്തരായ ഫിഫാ മഞ്ചേരിയും എതിർ ഭാഗത്ത് റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റ് കോഴിക്കോടും. സൂപ്പറിനെ മുണ്ടൂർ സെമിയിൽ തകർത്തതിന്റെ ആത്മവിശ്വാസത്തിലാകും ബ്ലാക്ക് ഇറങ്ങുന്നത്. അവസാനമായി ഇരുവരും ഏറ്റുമുട്ടിയത് കോട്ടക്കലിൽ ആയിരുന്നു. അന്ന് പെനാൾട്ടിയിൽ ബ്ലാക്കിനെ തോൽപ്പിച്ച് ഫിഫാ മഞ്ചേരി കിരീടം ഉയർത്തിയിരുന്നു.

Summer Trading

വളാഞ്ചേരിയിൽ ഇന്ന് അക്ബർ ട്രാവൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറവും കെ ആർ എസ് കോഴിക്കോടും തമ്മിലാണ് മത്സരം. കൊണ്ടോട്ടിയിൽ ഇരുവരും ഏറ്റുമുട്ടിയ അവസാന പോരട്ടം ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ നിന്നു മായുന്നതിനു മുന്നേ വീണ്ടും ഏറ്റുമുട്ടുകയാണ് ഇരുവരും. ഇത്തവണയും ശക്ത്മായ പോരാട്ടമാണ് ഇരുടീമുകളും തമ്മിൽ പ്രതീക്ഷിക്കുന്നത്.

Advertisement