പിന്നിൽ നിന്നു കയറി ജയ എഫ് സി, അനായാസം അൽ മദീന

- Advertisement -

മങ്കടയിലും അൽ മദീനയെ തടുക്കാൻ ആരുമില്ലായിരുന്നു. ആദ്യ മത്സരത്തിനിറങ്ങിയ എഫ് സി തിരുവനന്തപുരത്തെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു തകർത്ത് മുസാഫിർ എഫ് സി അൽ മദീന ചെർപ്പുളശ്ശേരി പ്രീ ക്വാർട്ടറിലേക്ക് കടന്നു. ഇന്നലെ 5-2ന് എഫ് സി കൊണ്ടോട്ടിയെ തകർത്ത അൽ മദീന ചെർപ്പുളശ്ശേരിയുടെ സീസണിലെ തുടർച്ചയായ മൂന്നാം വിജയമാണിത്. ആദ്യ പകുതിയിൽ ഹൈദറിന്റെ പാസിൽ നിന്നു ആൽബർട്ട് നേടിയ ഗോളിലൂടെ മുന്നിലെത്തിയ അൽ മദീന ചെർപ്പുളശ്ശേരിക്ക് , ശക്തമായ ചെറുത്തുനിൽപ്പൊന്നും എഫ് സി തിരുവനന്തപുരത്തിൽ നിന്ന് രണ്ടാം പകുതിയിലും നേരിടേണ്ടി വന്നില്ല. രണ്ടാം പകുതിയിൽ ഇരട്ടഗോളുകളോടെ ബിച്ചുപ്പ തിളങ്ങി.

picsart_11-27-12-43-24

കർക്കിടാംകുന്നിൽ പതിവിൽ നിന്നു വിപരീതമായി വിരസമായ കളിയായിരുന്നു ഇന്നലെ നടന്നത്. ക്വാർട്ടർ ലക്ഷ്യമാക്കി ഇറങ്ങിയ സ്കൈ ബ്ലൂ എടപ്പാളും ശാസ്താ മെഡിക്കൽസ് തൃശ്ശൂരും ഫൗളുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച മത്സരത്തിൽ 2-1നു വിജയിച്ച് സ്കൈ ബ്ലൂ എടപ്പാൾ മുന്നേറുകയായിരുന്നു. ലയണൽ തോമസിന്റെ ഫൗളിൽ നിന്നു ലഭിച്ച പെനാൾട്ടിയിൽ നിന്നു വല കുലുക്കി സ്കൈ ബ്ലൂ എടപ്പാളാണ് ആദ്യം മുന്നിലെത്തിയത്. തൊട്ടടുത്ത നിമിഷം തന്നെ ഗോൾമടക്കി ശാസ്താ മെഡിക്കൽസ് തൃശ്ശൂർ ഒപ്പമെത്തുകയായിരുന്നു. രണ്ടാം പകുതിയിൽ ബോക്സിൽ നടന്ന കൂട്ടപൊരിച്ചലിനിടയിൽ പന്തു വലയിലാക്കി സ്കൈ ബ്ലൂ എടപ്പാൾ വിജയഗോൾ നേടി. പ്രീ ക്വാർട്ടറിൽ കെ ആർ എസ് കോഴിക്കോടിനെ എതിരില്ലാത്ത മൂന്നു ഗോളിനു പരാജയപ്പെടുത്തിയാണ് സ്കൈ ബ്ലൂ എടപ്പാൾ പ്രീ ക്വാർട്ടറിൽ എത്തിയത്.

picsart_11-27-12-46-59

ചാവക്കാടാണ് ഇന്നലെ നടന്ന മത്സരങ്ങളിൽ ഏറ്റവും മികച്ച മത്സരം കണ്ടത്. മികച്ച ഫോമിൽ സീസൺ തുടങ്ങിയ അമിസാദ് അൽ മിൻഹാൽ വളാഞ്ചേരിക്ക് എതിരാളികൾ ആദ്യ വിജയം തേടിയെത്തിയ ഓക്സിജൻ ഫാർമ ജയ എഫ് സി തൃശ്ശൂർ. രണ്ടു ഗോളിനു മുന്നിലെത്തി അൽ മിൻഹാൽ വളാഞ്ചേരിയെ പിറകിൽ നിന്നു വന്നു 3-2ന് കീഴ്പ്പെടുത്തുകയായിരുന്നു ജയ എഫ് സി തൃശ്ശൂർ. കളി അവസാനിക്കാൻ മുപ്പതു സെക്കൻഡു മാത്രം ബാക്കി നിക്കുമ്പോൾ രണ്ടാം ഗോൾ തിരിച്ചടിച്ച് സമനില നേടിയ ജയ എഫ് സി തൃശ്ശൂർ കളി എക്സ്ടാ ടൈമിലേക്ക് കൊണ്ടു പോവുകയായിരുന്നു. അധിക സമയത്തിന്റെ രണ്ടാം പകുതിയിൽ മൂന്നാം ഗോൾ നേടി സീസൺ കണ്ട ഏറ്റവും നല്ല തിരിച്ചുവരവ് ജയ എഫ് സി തൃശ്ശൂർ പൂർത്തിയാക്കി.

picsart_11-27-12-49-55

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal

Advertisement