മദീനയെ ഞെട്ടിച്ച് ജയ എഫ് സി തൃശ്ശൂർ

- Advertisement -

മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിക്ക് സീസണിലെ ആദ്യ പരാജയം. എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിലാണ് അൽ മദീന ചെർപ്പുള്ളശ്ശേരി നിരാശകരമായ പ്രകടനത്തോടെ പുറത്തേക്ക് പോയത്. ജയ എഫ് സി തൃശ്ശൂർ ആണ് മദീനയ്ക്ക് ആദ്യ പരാജയം നൽകിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു ജയയുടെ വിജയം.

ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ കൊപ്പം അഖിലേന്ത്യാ സെവൻസിൽ ഗ്രാൻഡ് ഹൈപ്പർ കെ എഫ് സി കാളിക്കാവ് അഭിലാഷ് കുപ്പൂത്തിനെ പരാജയപ്പെടുത്തി‌. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു കെ എഫ് സിയുടെ ജയം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement