പെനാൾട്ടി ഷൂട്ടൗട്ടിൽ ജയ തൃശ്ശൂർ അൽ ശബാബ് തൃപ്പനച്ചിയെ പരാജയപ്പെടുത്തി

- Advertisement -

എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ ഓക്സിജൻ ജയ തൃശ്ശൂരിന് വിജയം. ഇന്ന് നടന്ന പോരാട്ടത്തിൽ പെനാൾട്ടി ഷൂട്ടൗട്ടിൽ അൽ ശബാബ് തൃപ്പനച്ചിയെ ആണ് ജയ പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്ത് 1-1 എന്ന നിലയിലായിരുന്നു സ്കോർ‌.

കളി പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിയപ്പോൾ രണ്ടാമത്തെ കിക്ക് അൽ ശബാബ് തൃപ്പനച്ചിക്ക് ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. ടൈ ബ്രേക്കർ 5-4 എന്ന സ്കോറിന് ജയ വിജയിക്കുക ആയിരുന്നു. എടത്തനാട്ടുകരയിൽ നാളെ നടക്കുന്ന മത്സരത്തിൽ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട് ടൗൺ ടീം അരീക്കോടിനെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement