അപരാജിത കുതിപ്പ് തുടർന്ന് ജവഹർ മാവൂരിന്റെ പട

- Advertisement -

2017-18 സെവൻസ് സീസണിലെ തങ്ങളുടെ അപരാജിത കുതിപ്പ് തുടർന്നു കൊണ്ട് ജവഹർ മാവൂർ. ഇന്ന് മമ്പാട് അഖിലേന്ത്യാ സെവൻസിൽ നടന്ന തകർപ്പൻ പോരാട്ടത്തിൽ ശക്തരായ സബാൻ കോട്ടക്കലിനെ ആണ് ജവഹർ മാവൂർ പരാജയപ്പെടുത്തിയത്. ഏഴു ഗോളുകൾ പിറന്ന മത്സരത്തിൽ മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു ജവഹർ മാവൂരിന്റെ വിജയം.

ജവഹർ മാവൂരിനായി ജിമോ ഇരട്ട ഗോളുകളുമായി ഇന്ന് കളം നിറഞ്ഞു കളിച്ചു. ആസിഫാണ് ജവഹറിനായി വലകുലുക്കിയ മറ്റൊരു താരം. മാവൂരിന്റെ നാലാം ഗോൾ സെൽഫ് ഗോളായിരുന്നു. ഒരു ഘട്ടത്തിൽ 4-1 എന്ന ലീഡുണ്ടായിരുന്നു ജവഹർ മാവൂരിന്റെ. കളിയുടെ അവസാന നിമിഷങ്ങളിലാണ് സബാൻ ലീഡ് കുറച്ചത്.

സീസണിൽ ഇതുവരെ ആയി ജവഹർ മാവൂർ പരാജയം അറിഞ്ഞിട്ടില്ല. പ്യാരിയുടെ തന്ത്രങ്ങൾ ജവഹർ മാവൂരിനെ സീസണിൽ ബഹുദൂരം മുന്നിലേക്ക് നയിക്കുമെന്ന് തന്നെയാണ് സീസൺ തുടക്കം സൂചന നൽകുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement