ഗോൾ മഴയുമായി ജവഹർ മാവൂർ

- Advertisement -

എടത്തനാട്ടുകരയുടെ മണ്ണിൽ ഗോൾ മഴ തന്നെ പെയ്യിച്ച് ജവഹർ മാവൂർ. ഇന്ന് നടന്ന പോരാട്ടത്തിൽ മെഡിഗാഡ് അരീക്കോടിനെയാണ് ജവഹർ തച്ചുടച്ചത്. എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു ജവഹർ മാവൂരിന്റെ വിജയം.

സീസണിലെ ജവഹറിന്റെ രണ്ടാം മത്സരനായിരുന്നു ഇന്നത്തേത്. ആദ്യ മത്സരത്തിൽ ജവഹർ മാവൂർ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടിനേയും പരാജയപ്പെടുത്തിയിരുന്നു.

ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം മമ്പാട് സെവൻസിൽ സ്കൈ ബ്ലൂ എടപ്പാളിനെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു സൂപ്പറിന്റെ ജയം. തുടക്കത്തിൽ തന്നെ ഗോൾ കീപ്പർക്ക് പരിക്കേറ്റതാണ് സ്കൈ ബ്ലൂവിന് വിനയായത്. ഗോൾ കീപ്പറായി ഒരു ഫീൽഡ് പ്ലയറെ കളിപ്പിക്കേണ്ടി വന്നു സ്കൈ ബ്ലൂവിന്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement