മദീനയേയും മെഡിഗാഡിനേയും ഒരേ ദിവസം തോൽപ്പിച്ച് ജവഹർ മാവൂർ

ജവഹർ മാവൂരിന് ഇന്ന് ഇരട്ടി മധുരമാണ്. ഇന്ന് ഇറങ്ങിയ രണ്ട് അഖിലേന്ത്യാ സെവൻസ് മൈതാനങ്ങളിലും തിളക്കമാർന്ന ജയമാണ് ജവഹർ മാവൂർ സ്വന്തമാക്കിയത്. ശക്തരായ അൽ മദീന ചെർപ്പുള്ളശ്ശേരിയേയും മെഡിഗാഡ് അരീക്കോടിനേയുമാണ് ജവഹർ ഇന്ന് തോൽപ്പിച്ചത്. മങ്കട അഖിലേന്ത്യാ സെവൻസിലാണ് ജവഹർ മാവൂർ അൽ മദീന ചെർപ്പുള്ളശ്ശേരിയെ തോൽപ്പിച്ചത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ജവഹറിന്റെ മങ്കടയിലെ ജയം.

ജവഹറിന്റെ രണ്ടാം ജയം പിറന്നത് ആലത്തൂർ അഖിലേന്ത്യാ സെവൻസിലാണ്. അവിടെ മെഡിഗാഡ് അരീക്കോടിനെ നേരിട്ട ജവഹർ മാവൂർ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial