ജവഹര്‍ അഖിലേന്ത്യാ സെവന്‍സ് ഫുട്ബോൾ ജനുവരി പതിനഞ്ചു മുതൽ

മൂലക്കടവത്ത് മുഹമ്മദാലി മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിക്കും പരേതനായ അരിയാപറമ്പത്ത് പരശുരാമന്‍ മെമ്മോറിയല്‍ റണ്ണറപ്പിനും വേണ്ടി ജവഹര്‍ മാവൂര്‍ സംഘടിപ്പിക്കുന്ന ഒന്‍പതാമത് അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് 2018 ജനുവരി പതിനഞ്ചു മുതല്‍ കല്‍പ്പള്ളി ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ തുടക്കമാവും.

കേരളത്തിനകത്തും പുറത്തുമായി നിരവധി ടീമുകള്‍ പങ്കെടുക്കുന്ന മത്സരത്തില്‍ നൈജീരിയ,ബ്രസീല്‍,ലൈബീരിയ തുടങ്ങിയ രാജ്യങ്ങളിലെ കളിക്കാര്‍ക്ക്‌ പുറമേ ഐ എസ് എല്‍ താരങ്ങളും അണിനിരക്കും. മത്സരങ്ങളില്‍ നിന്നും ലഭിക്കുന്ന വരുമാനത്തില്‍ നിന്നും ഒരു വിഹിതം കഴിഞ്ഞ കാലങ്ങളിലെപോലെലെ നിര്‍ധനരായ രോഗികള്‍ക്കും പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ പഠനത്തിനായും നീക്കി വെക്കും. ഫെബ്രുവരി പത്തിനാണ് ടൂർണമെന്റ് സമാപിക്കുക.

കഴിഞ്ഞ തവണ സൂപ്പർ സ്റ്റുഡിയോയെ പരാജയപ്പെടുത്തി കെ എഫ് സി കാളിക്കാവായിരുന്നു മാവൂരിലെ കിരീടം ചൂടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Comments are closed, but trackbacks and pingbacks are open.