കല്പകഞ്ചേരിയിൽ ഇന്ന് കിരീട പോരാട്ടം, ജവഹർ മാവൂരും അൽ മിൻഹാലും ഇറങ്ങും

കഴിഞ്ഞ സീസൺ അവസാനം ജവഹർ മാവൂർ കല്പകഞ്ചേരിയിൽ ഫൈനൽ ഉറപ്പിച്ചതാണ്. അടുത്ത ഫൈനലിസ്റ്റുകൾ ആരാണെന്ന കാത്തിരിപ്പിനിടെ കാലാവസ്ഥ പ്രതികൂലമായി ആ ഫൈനൽ അവസാനം ഇന്നു നടക്കുകയാണ്. ജവഹർ മാവൂരിന് ഇന്നലെയാണ് ഫൈനലിലെ എതിരാളികളെ അറിയാൻ കഴിഞ്ഞത്. ഇന്നലെ നടന്ന രണ്ടാം സെമിയുൽ ജിംഖാന തൃശ്ശൂരിനെ പരാജയപ്പെടുത്തിയ അമിസാദ് അൽ മിൻഹാൽ വളാഞ്ചേരി. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അൽ മിൻഹാൽ വളാഞ്ചേരി ഇന്നലെ ജിംഖാന തൃശ്ശൂരിനെ പരാജയപ്പെടുത്തിയത്. ഇന്നു നേടുന്ന കിരീടം കഴിഞ്ഞ സീസണിലെ കണക്കിലേ വരൂ എങ്കിലും ഇരുടീമുകൾക്കും ഒരു കിരീടം അത്യാവിശ്യമാണ്. ഈ സീസണിലെ ഫോം വെച്ചു നോക്കുകയാണെങ്കിൽ ജവഹർ മാവൂരാണ് അൽ മിൻഹാൽ വളാഞ്ചേരിയേക്കാൾ മെച്ചപ്പെട്ട പ്രകടനങ്ങൾ കാഴ്ചവെക്കുന്നത്.

അവസാനമായി ഇരുടീമുകളും ഏറ്റുമുട്ടിയത് അൽ മിൻഹാൽ വളാഞ്ചേരിയുടെ സ്വന്തം നാടായ വളാഞ്ചേരിയിൽ ആയിരുന്നു. അന്ന് എതിരില്ലാത്റ്റ്യ രണ്ടു ഗോളുകൾക്ക് അൽ മിൻഹാലിനെ ജവഹർ മാവൂർ പരാജയപ്പെടുത്തി. ഇന്നത്തെ ഫൈനൽ കഴിയുന്നതോടെ കല്പകഞ്ചേരി അഖിലേന്ത്യാ സെവൻസിലെ ഈ സീസണിലെ മത്സരങ്ങൾക്ക് തുടക്കമാകും.

Previous articleറാമോസില്ലാതെ റയൽ ആൽവേസിനെതിരെ
Next articleമെസ്സിക്ക് സസ്‌പെൻഷൻ, കിരീടത്തിലേക്ക് അടുക്കാൻ ബാഴ്‌സ