Site icon Fanport

തകർപ്പൻ ജയത്തോടെ ജവഹർ മാവൂർ

ജവഹർ മാവൂരിന് ഇന്ന് തകർപ്പൻ വിജയം. ഇന്ന് തെരട്ടമ്മൽ അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സദത്തു കെ ആർ എസ് കോഴിക്കോട് ആണ് ജവഹർ മാവൂരിന്റെ ആക്രമണ നിരയുടെ ചൂട് അറിഞ്ഞത്. തീർത്തും ഏകപക്ഷീയമായ മത്സരം ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ജവഹർ മാവൂർ വിജയിച്ചത്. തുടർച്ചയായ നാലു പരാജയങ്ങൾക്ക് ശേഷമാണ് ജവഹർ മാവൂർ ഒരു മത്സരം വിജയിക്കുന്നത്. കെ ആർ എസ് അവസാന രണ്ട് മത്സരങ്ങളിൽ നിന്ന് 10 ഗോളുകളാണ് വഴങ്ങിയത്.

Exit mobile version