വളാഞ്ചേരിയിൽ ചെന്ന് അൽ മിൻഹാലിനെ വീഴ്ത്തി ജവഹർ മാവൂർ സെമിയിൽ

- Advertisement -

വളാഞ്ചേരിയുടെ മണ്ണിൽ മുന്നേറാമെന്ന ആതിഥേയരുടെ മോഹങ്ങളെ ജവഹർ മാവൂർ എന്ന ശക്തി തച്ചുടച്ചു. ക്വാർട്ടർ പോരാട്ടത്തിനിറങ്ങിയ ജഹർ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് അൽ മിൻഹാൽ വളാഞ്ചേരിയെ വളാഞ്ചേരിയുടെ മണ്ണിൽ വെച്ച് തകർത്തത്. സിസിയും ചിബോയിയുൻ മുൻനിരയിൽ തകർത്തു കളിച്ചപ്പോൾ അൽ മിൻഹാൽ വെള്ളം കുടുക്കുകയായിരുന്നു. എഫ് സി തൃക്കരിപ്പൂരിനെ പരാജയപ്പെടുത്തി യായിരുന്നു ജവഹർ ക്വാർട്ടറിൽ എത്തിയത്.

വരന്തരപ്പിള്ളിയിൽ മെഡിഗാഡ് അരീക്കോടും ബേസ് പെരുമ്പാവൂരും റീമാച്ചിന് ഇറങ്ങിയപ്പോൾ ജയം മെഡിഗാഡിന്. ആദ്യ കളി 5-5 എന്ന നിലയിൽ സമനിലയിൽ ആയതുകൊണ്ടായിരുന്നു കളി ഇന്നു വീണ്ടും നടത്തിയത്. രണ്ടാം പകുതിയുടെ തുടക്കത്തിലായിരുന്നു മെഡിഗാഡ് അരീക്കോടിന്റെ വിജയ ഗോൾ പിറന്നത്.

Advertisement