Site icon Fanport

അഞ്ചു ഗോൾ വിജയവുമായി ജവഹർ മാവൂർ

തകർപ്പൻ ജയവുമായി ജവഹർ മാവൂർ. ഇന്ന് തെരട്ടമ്മൽ അഖിലേന്ത്യാ സെവൻസിലാണ് വൻ ജയം ജവഹർ മാവൂർ സ്വന്തമാക്കിയത്. ലക്കി സോക്കർ ആലുവ ആയിരുന്നു ജവഹറിന്റെ തകർപ്പൻ പ്രകടനത്തിന് ഇരയായത്. എതിരില്ലാത്ത അഞ്ചു ഗോളുകളുടെ വിജയമാണ് ജവഹർ സ്വന്തമാക്കിയത്. സീസണിൽ ഇതിനു മുമ്പ് ഏറ്റുമുട്ടിയപ്പോഴും ലക്കി സോക്കർ ജവഹറിന് മുന്നിൽ പതറിയിരുന്നു. മാവൂരിന്റെ സീസണിലെ ഏറ്റവും വലിയ വിജയമാണിത്.

നാളെ തെരട്ടുമ്മൽ സെവൻസിൽ ഫിഫാ മഞ്ചേരി അഭിലാഷ് കുപ്പൂത്തിനെ നേരിടും.

Exit mobile version