അൽ മിൻഹാലിനെ തകർത്ത് ജവഹർ മാവൂരിനു കിരീടം

കല്പകഞ്ചേരി അഖിലേന്ത്യാ സെവൻസിലെ കഴിഞ്ഞ വർഷത്തെ ടൂർണമെന്റിന് ഇന്ന് ചാമ്പ്യന്മാരെ കിട്ടി. പ്രതികൂല കാലാവസ്ഥ കാരണം മാസങ്ങഌകു ശേഷം പുനരാരംഭിച്ച ടൂർണമെന്റിന്റെ കലാശ പോരാട്ടത്തിൽ അമിസാദ് അൽ മിൻഹാൽ വളാഞ്ചേരിയെ തച്ചു തകർത്തു കൊണ്ട് ജവഹർ മാവൂർ ചാമ്പ്യന്മാരായി. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ജവഹറിന്റെ വിജയം.

തുടക്കത്തിലെ ജവഹറിന്റെ മുന്നേറ്റങ്ങളാണ് കല്പകഞ്ചേരിയിൽ ഫൈനലിന്റെ രാത്രി കണ്ടത്. സീസിയുടെ പല മുന്നേറ്റങ്ങളും നിർഭാഗ്യം കൊണ്ടു മാത്രം ലക്ഷ്യം കാണാതെ വന്നപ്പോൾ ജവഹർ മാവൂർ ഒന്നു പേടിച്ചു. താമസിയാതെ സ്വന്തം ഗോൾ കീപ്പർ പരിക്കേറ്റു പിൻവാങ്ങിയതും പകരം കല്പകഞ്ചേരിയിലെ പ്രാദേശിക ഗോൾ കീപ്പറ്വ് പകരം ഇറക്കേണ്ടി വന്നതും ജവഹർ മാവൂരിനെ തളർത്തും എന്നു കരുതിയെങ്കിലും അതുണ്ടായില്ല.

കളിയിലുടനീളം അറ്റാക്കിംഗ് നീക്കങ്ങളുടെ ചുക്കാൻ പിടിച്ച സീസിയിലൂടെ തന്നെയാണ് ജവഹർ ആദ്യം വല കുലുക്കിയത്. പിന്നെ കണ്ണു പൂട്ടി തുറക്കും മുന്നേ അൽ മിൻഹാൽ വളാഞ്ചേരിയുടെ വലയിൽ രണ്ടു ഗോളുകൾ കൂടെ. ജവഹർ 3-0നു മുന്നിൽ. ഫൈനൽ വിസിൽ വരുന്നതു വരെ അതങ്ങനെ തന്നെ തുടർന്നു. 2016 സീസണിലെ എ പി അസ്ലം ടൂർണമെന്റ് കിരീടം മാവൂരിലേക്ക്. നാളെ മുതൽ കല്പകഞ്ചേരിയിലെ ഈ സീസണിലെ മത്സരങ്ങൾ ആരംഭിക്കും.

Previous articleതകര്‍പ്പന്‍ ജയവുമായി അലയന്‍സ് ബ്ലൂ, ഇവൈയെ പരാജയപ്പെടുത്തിയത് 43 റണ്‍സിനു
Next articleഎം എസ് പിയെ പരാജയപ്പെടുത്തി ഏജീസ് ഓഫീസ് ക്വാർട്ടറിൽ