അഞ്ച് ഗോളുകൾക്ക് ജിംഖാനയെ തകർത്ത് ജവഹർ മാവൂർ

- Advertisement -

ജവഹർ മാവൂർ സീസണിലെ തങ്ങളുടെ അപരാജിത കുതിപ്പ് തുടരുകയാണ്‌. കഴിഞ്ഞ ദിവസം മമ്പാടിൽ സബാനെ വീഴ്ത്തിയ ജവഹർ ഇന്നലെ ജിംഖാനെ ആണ് തകർത്തത്. ചാവക്കാട് അഖിലേന്ത്യാ സെവൻസിൽ ആയിരുന്നു ജവഹർ മാവൂരിന്റെ വിളയാട്ടം. ജിംഖാന തൃശ്ശൂരിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ജവഹര മാവൂർ പരാജയപ്പെടുത്തിയത്. സീസണിൽ ഇതുവരെ ജവഹർ പരാജയമറിഞ്ഞിട്ടില്ല.

കൊണ്ടോട്ടി അഖിലേന്ത്യാ സെവൻസിൽ ശാസ്താ മെഡിക്കൽസ് തൃശ്ശൂരിനെ ടൗൺ എഫ് സി തൃക്കരിപ്പൂർ പരാജയപ്പെടുത്തി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ടൗൺ എഫ് സി തൃക്കരിപ്പൂരിന്റെ വിജയം.

മമ്പാട് അഖിലേന്ത്യാ സെവൻസിൽ നടന്ന പോരാട്ടത്തിൽ ആതിഥേയരായ ഫ്രണ്ടസ് മമ്പാട് ഇന്നലെ വിജയിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഉദയ അൽ മിൻഹാൽ വളാഞ്ചേരിയെ ആണ് ഫ്രണ്ട്സ് മമ്പാട് ഇന്നലെ പരാജയപ്പെടുത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement