മൂന്നു ഗോളിന് പിറകിൽ നിന്ന ശേഷം ജവഹർ മാവൂരിന്റെ ഗംഭീര തിരിച്ചുവരവ്

കോട്ടക്കൽ അഖിലേന്ത്യാ സെവൻസിൽ ഇന്നലെ കണ്ടത് ജവഹർ മാവൂരിന്റെ വീരോചിത തിരിച്ചുവരവായിരുന്നു. ഇന്നലെ സോക്കർ സ്പോർടിംഗ് ഷൊർണ്ണൂരിനെ നേരിട്ട ജവഹർ ആദ്യ പകുതിക്ക് പിരിയുമ്പോൾ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പിറകിലായിരുന്നു. പക്ഷെ രണ്ടാം പകുതിയിൽ ഉയർത്തെഴുന്നേറ്റ ജവഹർ മാവൂരിന്റെ പട ആ മൂന്നു ഗോളിന്റെ വിടവും നികത്തി.

രണ്ടാം പകുതിയുടെ രണ്ടാം മിനുട്ടിൽ തന്നെ തിരിച്ചടി തുടങ്ങിയ ജവഹർ മാവൂർ 40ആം മിനുട്ടിൽ രണ്ടാം ഗോളും മടക്കി. കളി 3-2 എന്ന നിലയിൽ 60ആം മിനുട്ടിൽ എത്തി. നിരന്തരം ആക്രമം അഴിച്ചുവിട്ട ജവഹറിന് കളിയിലെ ഇഞ്ച്വറി ടൈമിൽ അർഹിച്ച സമനില ഗോൾ ലഭിച്ചു.

കളി എക്സ്ട്രാ ടൈമിൽ എത്തിയിട്ടും 3-3 എന്ന സ്കോർ മാറിയില്ല. അവസാനം പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിയപ്പോൾ ജയം മാവൂർ സ്വന്തമാക്കി. 5-4 എന്ന സ്കോറിനാണ് പെനാൾട്ടി ഷൂട്ടൗട്ട് ജവഹർ ജയിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version