തളിപ്പറമ്പിൽ ജവഹർ മാവൂരിന് കിരീടം

തളിപ്പറമ്പ് കരീബിയൻസ് അഖിലേന്ത്യാ സെവൻസിൽ ജവഹർ മാവൂരിന് കിരീടം. ഇന്നലെ കിരീടത്തിനായി ജവഹർ മാവൂരും ലക്കി സോക്കർ ആലുവയും തമ്മില നടന്ന പോരാട്ടത്തിൽ ലക്കി സോക്കറിന് നിശ്പ്രഭരാക്കിയായിരുന്നു ജവഹറിന്റെ കിരീട നേട്ടം. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു ജവഹർ മാവൂരിന്റെ ഇന്നലത്തെ വിജയം. മാവൂരിന്റെ സീസണിലെ ആദ്യ കിരീടമാണിത്.

സെമിയിൽ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടിനെ പെനാൾട്ടി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി ആണ് ജവഹർ മാവൂർ ഫൈനലിലേക്ക് കടന്നത്. ജവഹർ മാവൂരിന്റെ സീസണിലെ മൂന്നാം ഫൈനലായിരുന്നു ഇത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleതലശ്ശേരി അഖിലേന്ത്യാ സെവൻസിൽ കൂത്തിപ്പറമ്പിനെ അഭിലാഷ് തോൽപ്പിച്ചു
Next articleജിതിൻ എം എസ്, കേരളത്തിനായി ഒല്ലൂരിന്റെ മാണിക്യം