കരീബിയൻസിൽ ജവഹർ മാവൂരിന് മിന്നും ജയം

- Advertisement -

കരീബിയൻസ് ഫുട്ബോൾ ഫെസ്റ്റിൽ കാണികളെ ആവേശത്തിലാഴ്ത്തിയ ഇന്നലത്തെ മത്സരത്തിൽ ജവഹർ മാവൂരിന് വിജയം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ടൗൺ സ്പോർട്സ് വളപട്ടണത്തെയാണ് ജവഹർ മാവൂർ പരാജയപ്പെടുത്തിയത്.

വിദേശ താരങ്ങളില്ലാതെ ഇറങ്ങി മികച്ച കളി കാഴ്ച്ചവെച്ച ടൗൺ സ്പോട്സ് ക്ലബ്ബ് വളപട്ടണം കളി തുടങ്ങി രണ്ടാം മിനുട്ടിൽ തന്നെ സുർബിനിലൂടെ ഗോൾ നേടി ജവഹറിനെ ഞെട്ടിച്ചു. 48ാം മിനുട്ടിൽ ആണ് ആഫ്രിക്കൻ താരമായ ബിച്ചൂപ്പയിലുടെ ജവഹർ മാവൂർ സമനില ഗോൾ നേടുന്നത്. എക്സ്ട്രാ ടൈമിലാണ് ജവഹർ മാവൂരിന്റെ ബാക്കി രണ്ട് ഗോളുകളും വീണത്. 61ാം മിനുട്ടിൽ ജിൻസിലും , 62ാം മിനുട്ടിൽ ഇസ്മയിലുമാണ് വിജയമുറപ്പിച്ച ഗോളുകൾ നേടിയത്.

Advertisement