പെരിന്തൽമണ്ണയിൽ ഫിഫയെ വീഴ്ത്തി ജവഹർ മാവൂർ

- Advertisement -

പെരിന്തൽമണ്ണ അഖിലേന്ത്യാ സെവൻസിൽ ജവഹർ മാവൂർ ഫിഫാ മഞ്ചേരിയെ വീഴ്ത്തി. ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ഫിഫയെ ജവഹർ തോൽപ്പിച്ചത്. ജിമോ ആണ് ജവഹർ മാവൂരിന്റെ വിജയ ഗോൾ നേടിയത്. ജവഹർ മാവൂർ സീസണിലെ മികച്ച ഫോം തുടരുമ്പോൾ ഫിഫ ഇപ്പോഴും താളം കണ്ടെത്താൻ വിഷമിക്കുകയാണ്.

കൊണ്ടോട്ടി അഖിലേന്ത്യാ സെവൻസിൽ ഇന്നലെ നടന്ന പോരാട്ടത്തിൽ കെ എഫ് സി കാളിക്കാവ് എഫ് സി പെരിന്തൽമണ്ണയെ തോൽപ്പിച്ചു. അഞ്ചു ഗോളുകൾ പിറന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു കെ എഫ്വ്സിയുടെ വിജയം.

ജവഹർ മാവൂർ ഇന്നലെ തന്നെ മറ്റൊരു ഗ്രൗണ്ടിൽ കൂടെ ഇറങ്ങിയിരുന്നു. ചാവക്കാടിൽ. പക്ഷെ അവിടെ വിജയം ആവർത്തിക്കാൻ മാവൂരിനായില്ല. ശാസ്താ മെഡിക്കർസിനോടെ 5-2 എന്ന് പരാജയം നേരിടേണ്ടി വന്നു ജവഹറിന്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement