നീലേശ്വരത്ത് ടോസിന്റെ ഭാഗ്യത്തിൽ അൽ മദീന

നീലേശ്വരം അഖിലേന്ത്യാ സെവൻസിന്റെ ആറാം രാത്രി നടന്ന പോരാട്ടത്തിൽ ഭാഗ്യത്തിന്റെ ആനുകൂല്യത്തിൽ അൽ മദീന ചെർപ്പുളശ്ശേരിക്ക് വിജയം. ജവഹർ മാവൂരിനെ ആയിരുന്നു അൽ മദീന ഇന്ന് നേരിട്ടത്. നിശ്ചിത സമയത്ത് കളി 2-2 എന്ന നിലയിൽ ആയിരുന്നു. തുടർന്ന് പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിയപ്പോഴും ഇരുവരും തുല്യരായിരുന്നു. പിന്നീടാണ് കളി ടോസിൽ എത്തിയത്. അവിടെ ഭാഗ്യം മദീനയ്ക്ക് ഒപ്പം നിൽക്കുകയായിരുന്നു.

നാളെ നീലേശ്വരത്ത് നടക്കുന്ന മത്സരത്തിൽ എം ആർ എഫ് സി എഡാറ്റുമ്മൽ അഭികാഷ് കുപ്പൂത്തിനെ നേരിടും.

Exit mobile version