കോട്ടക്കലിൽ ഇന്ന് സൂപ്പർ പോരാട്ടം

സെവൻസിൽ ഇന്ന് 8 മത്സരങ്ങൾ നടക്കും. ഏറ്റവും വലിയ പോരാട്ടം നടക്കുന്നത് കോട്ടക്കൽ അഖിലേന്ത്യാ സെവൻസിലാണ്. ഇന്ന് കോട്ടക്കലിൽ സെവൻസിലെ വൻ ശക്തികളായ അൽ മദീന ചെർപ്പുളശ്ശേരിയും സൂപ്പർ സ്റ്റുഡിയോ മലപ്പുറവും ഏറ്റുമുട്ടുന്നു. ഇരുടീമുകളും ഈ സീസണിൽ ഇത് രണ്ടാം തവണയാണ് നേർക്കുനേർ വരുന്നത്. നീലേശ്വരം സെവൻസിൽ ആയിരുന്നു ഇരുവരും ഇതിനു മുമ്പ് ഏറ്റുമുട്ടിയത്. അന്ന് സൂപ്പർ സ്റ്റുഡിയോ മലപ്പുറം എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയിക്കുകയായിരുന്നു. സീസണിൽ മികച്ച ഫോമിൽ നിൽക്കുന്നതും സൂപ്പർ സ്റ്റുഡിയോ ആണ്. അൽ മദീന അവസാന ആറു മത്സരങ്ങളിൽ അഞ്ചു പരാജയപ്പെട്ട് നിൽക്കുകയാണ്.

ഇന്നത്തെ ഫിക്സ്ചറുകൾ;

ബേക്കൽ :
ഫ്രണ്ട്സ് മമ്പാട് vs റോയൽ ട്രാവൽസ് കോഴിക്കോട്

കൊപ്പം:
കെ അർ എസ് കോഴിക്കോട് vs അൽ മിൻഹാൽ

ഇരിക്കൂർ:
ഷൂട്ടേഴ്സ് പടന്ന vs സബാൻ കോട്ടക്കൽ

താമരശ്ശേരി:
മെഡിഗാഡ് അരീക്കോട് vs അൽ ശബാബ്

വണ്ടൂർ:
ഫിറ്റ്വെൽ കോഴിക്കോട് vs അൽ മദീന

മണ്ണാർക്കാട്:
ജയ തൃശ്ശൂർ vs ഫിഫ മഞ്ചേരി

കോട്ടക്കൽ;
സൂപ്പർ സ്റ്റുഡിയോ vs അൽ മദീന

മൊറയൂർ:
എഫ് സി പെരിന്തൽമണ്ണ vs ലിൻഷ മണ്ണാർക്കാട്

മങ്കട:
മത്സരമില്ല

ഒളവണ്ണ:
മത്സരമില്ല