ഇന്ന് എടപ്പാളിൽ ഐഎം വിജയൻ ബൂട്ട് കെട്ടും

എടപ്പാളിൽ ഇന്ന് കേരള ഫുട്ബോൾ ഇതിഹാസം ഐഎം വിജയൻ ബൂട്ട് കെട്ടുന്നു. ജിയോണീ മൊബൈൽ ഉഷ എഫ് സിക്ക് വേണ്ടിയാണ് ഐഎം വിജയൻ ഇറങ്ങുന്നത്. ഉഷ എഫ്സിക്കെതിരെ മത്സരിക്കാൻ എത്തുന്നത് ശാസ്താമെഡിക്കൽസ് ആണ്. രണ്ട് തൃശ്ശൂർ ക്ലബ്ബ്കളും ഏറ്റു മുട്ടുന്ന മത്സരത്തിന് സാക്ഷ്യം വഹിക്കാൻ വൻജനാവലിയെയാണ് പ്രതീക്ഷിക്കുന്നത്. ശാസ്തയും ഉഷയും മുൻപ് കളത്തിലിറങ്ങിയപ്പോൾ ജയം ശാസ്തയോടൊപ്പം ആയിരുന്നു.

മാവൂർ അഖിലേന്ത്യാ സെവൻസിൽ ഇന്ന് ടൗൺ ടീം അരീക്കോട് അൽ ശബാബ് തൃപ്പനച്ചിയെ നേരിടും. മഞ്ചേരിയിൽ അവസാന വട്ടം ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ അൽ ശബാബ് തൃപ്പനച്ചിയെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് ടൗൺ ടീം അരീക്കോട് തകർത്തിരുന്നു. അന്ന് ഹാട്രിക്കോടെ സണ്ണി ബോയും ഐഎസ്എൽ താരം എം പി സക്കീറുമാണ് കളം നിറഞ്ഞ് കളിച്ചത്.

 

എടത്താനാട്ടുകരയിൽ മുസാഫിർ എഫ് സി അൽമദീന ചെർപ്പുളശ്ശേരി ഹണ്ടേർസ് കൂത്തുപറമ്പിനെ നേരിടും. അവസാന മത്സരത്തിൽ അപ്രതീക്ഷിതമായി ബേസ് പെരുമ്പാവൂരിനോടു പരാജയപ്പെട്ടാണ് അൽ മദീന ചെർപ്പുളശ്ശേരി എടത്താനാട്ടുകരയിലെത്തുന്നത്. ഹണ്ടേർസ് കൂത്തുപറമ്പാകട്ടെ സീസണിൽ കളിച്ച പത്ത് കളിയും പരാജയപ്പെട്ട ടീമാണ്.

 

കോട്ടയ്ക്കൽ അഖിലേന്ത്യാ സെവൻസിൽ ഇന്ന് അക്ബർ ട്രാവെൽസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം ജിംഖാന തൃശ്ശൂരിനെ നേരിടും. സീസൺ തുടക്കത്തിൽ ഇരു ടീമുകളും കൂട്ടിമുട്ടിയപ്പോൾ പെനാൽറ്റി ഷൂട്ടൗട്ടിൽ ജിംഖാന തൃശൂരിനെ സൂപ്പർ സ്റ്റുഡിയോ പരാജയപ്പെടുത്തിയിരുന്നു.

കുപ്പുത്തിൽ ഇന്ന് മെഡിഗാഡ് അരീകോടും റോയൽ ട്രാവെൽസ് ബ്ലാക്ക് ആൻഡ് വൈറ്റുമാണ് മത്സരിക്കുന്നത്. ഇരു ടീമുകളും ആദ്യമായാണ് സീസണിൽ ഏറ്റുമുട്ടുന്നത്. മെഡിഗാഡ് അരീക്കോട് തുടർച്ചയായ പരാജയങ്ങളിൽ നിന്ന് കരകയറാനുള്ള പരിശ്രമത്തിലാണ്. അവസാന മത്സരത്തിൽ അവർ എഫ്സി തൃക്കരിപ്പൂരിനെ എടപ്പാളിൽ പരാജയപ്പെടുത്തിയിരുന്നു.
കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal

Previous articleമഞ്ചേരിയിൽ എഫ് സി പെരിന്തൽമണ്ണയ്ക്കു മുന്നിൽ ഫിഫാ മഞ്ചേരി വീണു
Next articleചാമ്പ്യൻസ് ലീഗ്: അൽ വിഹ്ദത്തിനോട് തോറ്റ് ബെംഗളൂരു പുറത്ത്, ഇന്ത്യൻ പ്രതീക്ഷകൾ പൊലിഞ്ഞു