ബ്രൂസിന് ഹാട്രിക്, മമ്മദിന് ഇരട്ട ഗോൾ, എ വൈ സി വലയിൽ മെഡിഗാഡിന്റെ അഞ്ച്

കൊണ്ടോട്ടി അഖിലേന്ത്യാ സെവൻസിൽ മെഡിഗാഡ് അരീക്കോടും എ വൈ സി ഉച്ചാരക്കടവുൻ തമ്മിൽ നടന്ന പോരാട്ടത്തിൽ ഗോളുകൾക്ക് ഒരു കുറവുമുണ്ടായില്ല. പിറന്നത് എട്ടു ഗോളുകൾ. മെഡിഗാഡിന്റെ ശക്തമായ പ്രകടനം കണ്ടായിരുന്നു കളിയുടെ തുടക്കം. ബ്രൂസ് ഹാട്രിക്കോടെ മെഡിഗാഡ് അരീക്കോട് മൂന്നു ഗോളിന് മുന്നിൽ, പിന്നെ മെഡിഗാഡിന്റെ ആക്രമണ ചുമതല മമ്മദ് ഏറ്റെടുത്തു മമ്മദിന്റെ വക രണ്ടു ഗോളുകൾ കൂടെ എ വൈ സിയുടെ വലയിൽ. ആകെ 5-0. പക്ഷെ എല്ലാ ടീമുകളേയും പോലെ ആ തോൽവിയുമായി പൊരുത്തപ്പെടാൻ എ വൈ സി തയ്യാറായില്ല. 5-0ത്തിൽ നിന്ന് അവർ പൊരുതി. മൂന്നു ഗോൾ മടക്കി ഫൈനൽ വിസിലിനേക്ക് 5-3 എന്നാക്കി. മെഡിഗാഡ് തുടക്കത്തിൽ നേടിയ അതേ കയ്യടി ഗ്യാലറിയിൽ നിന്ന് അവസാനത്തെ പൊരുതലിന് എ വൈ സിയും നേടി.

തുവ്വൂർ അഖിലേന്ത്യാ സെവൻസിൽ ഫിഫാ മഞ്ചേരി എഫ് സി തൃക്കരിപ്പൂരിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിക്കൊണ്ട് ഫിഫ അവരുടെ അപരാജിത കുതിപ്പ് തുടർന്നു. ജൂനിയർ ഫ്രാൻസിസാണ് ഫിഫാ മഞ്ചേരിയുടെ രണ്ടു ഗോളുകളും നേടിയത്.

വളാഞ്ചേരി അഖിലേന്ത്യാ സെവൻസിൽ സോക്കർ സ്പോർട്ടിംഗ് ഷൊർണ്ണൂരിനോട് സൂപ്പർ സ്റ്റുഡിയോ മലപ്പുറം കണക്കു തീർത്തു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം സോക്കർ ഷൊർണ്ണൂരിനെ വീഴ്ത്തിയത്. പാട്രിക്ക് ഗോളുമായി സൂപ്പറിനു വേണ്ടി തിളങ്ങി. മുണ്ടൂരിൽ സ്കൈ ബ്ലൂ എടപ്പാളിനെ റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റ് കോഴിക്കോട് പരാജയപ്പെടുത്തി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ബ്ലാക്കിന്റെ വിജയം.
കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal