വണ്ടൂരിൽ ഹയർ സബാൻ കോട്ടക്കലിന് ആദ്യ ഫൈനൽ

വണ്ടൂരിൽ ഹയർ സബാൻ കോട്ടക്കൽ ഫൈനലിൽ. വണ്ടൂരിൽ നടന്ന രണ്ടാം പാദ സെമി ഫൈനലിൽ മുസാഫിർ അൽ മദീന ചെർപ്പുളശ്ശേരിയുമായി സമനിലയിൽ പിരിഞ്ഞതോടെ ഫൈനൽ പ്രവേശനം ഉറപ്പിക്കുകയായിരുന്നു. 1-1 എന്ന സ്കോറിനാണ് ഇന്നത്തെ മത്സരം അവസാനിച്ചത്.

ആദ്യ പാദത്തിൽ മുസാഫിർ എഫ് സി അൽ മദീനയെ എതിരില്ലാത്ത ഒരു ഗോളിന് ഹയർ സബാൻ കോട്ടക്കൽ പരാജയപ്പെടുത്തിയിരുന്നു. അന്നു കെൽവിന്റെ ഏക ഗോളായിരുന്നു മത്സര ഗതി തീരുമാനിച്ചത്. ഇന്നത്തെ മത്സരത്തിൽ ഫൈനലിലെത്താൻ സമനില മതിയായിരുന്ന ഹയർ സബാൻ കോട്ടക്കൽ തുടക്കത്തിൽ മാർട്ടിൻ നേടിയ തകർപ്പൻ ഗോളിൽ മുന്നിലെത്തുകയായിരുന്നു. ജയിക്കാൻ രണ്ടു ഗോളുകൾ ആവശ്യമായി വന്ന മുസാഫിർ എഫ് സിക്ക് ഡി മറിയയെ സബ് വലിക്കേണ്ടി വന്നതും പ്രശ്നമായി. ആൽബർട്ടിലൂടെ സമനില കണ്ടെത്തിയെങ്കിലും ഹയർ സബാൻ മുസാഫിർ എഫ് സി അൽ മദീനയെ സമനിലയിൽ തന്നെ തളച്ചു.

ഹയർ സബാൻ കോട്ടക്കലിന്റെ സീസണിലെ ആദ്യ ഫൈനലാണിത്. കെ ആർ എസ് കോഴിക്കോടും എഫ് സി തൃക്കരിപ്പൂരും തമ്മിൽ നടക്കുന്ന രണ്ടാം സെമിയിലെ വിജയികളായിരിക്കും സബാന്റെ എതിരാളികൾ.

കൂടുതൽ സെവൻസ് വാർത്തകൾക്കു വേണ്ടി സന്ദർശിക്കുക https://web.facebook.com/keralafootbal