വണ്ടൂർ ആവർത്തിക്കാൻ ഹയർ സബാൻ ഇന്ന് മുസാഫിർ എഫ്സിക്കെതിരെ

- Advertisement -

വണ്ടൂരിന്റെ മണ്ണിൽ മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയെ മുട്ടുകുത്തിച്ചതു പോലെ ഒന്നുകൂടെ മുട്ടുകുത്തിക്കാൻ ഹയർ സബാൻ കോട്ടക്കൽ ഇന്ന് കൊണ്ടോട്ടിയിൽ ഇറങ്ങും. വണ്ടൂരിൽ സെമിയിലായിരുന്നു അൽ മദീന ചെർപ്പുള്ളശ്ശേരിയെ സബാൻ മുട്ടുകുത്തിച്ചത്. ആ യാത്ര സബാൻ വണ്ടൂരിൽ കിരീടം നേടികൊണ്ടാണ് അവസാനിപ്പിച്ചത്. വണ്ടൂരിലെ കണക്ക് അൽ മദീന എടപ്പാളിൽ 4-2ന് സബാനെ തകർത്തു കൊണ്ട് തീർത്തിരുന്നു.

വളാഞ്ചേരിയിൽ ഇന്ന് ജവഹർ മാവൂരും എഫ് സി തൃക്കരിപ്പൂരും തമ്മിലാണ് ഇന്ന് മത്സരം. ഫിഫ മഞ്ചേരി യോ കഴിഞ്ഞ ദിവസം കൊണ്ടോട്ടിയിൽ ഏറ്റ പരാജയത്തിൽ നിന്ന് കരകയറുകയാലും മാവൂരിന്റെ ലക്ഷ്യം. എഫ് ഐ തൃക്കരിപ്പൂരും അവസാന മത്സരത്തിൽ ഫിഫ മഞ്ചേരിയോട് തോറ്റ ക്ഷീണത്തിലാണ് വളാഞ്ചേരിയിലേക്ക് വരുന്നത്. സീസണിൽ ഇതിനു മുമ്പ് നീലേശ്വരത്ത് വെച്ച് ഇരുടീമുകളും ഏറ്റുമുട്ടിയിരുന്നു. അന്ന് എഫ് സി തൃക്കരിപ്പൂരിനായിരുന്നു ജയം.

Advertisement