Site icon Fanport

കൊണ്ടോട്ടിയിൽ റോയൽ ട്രാവൽസിനെ ജിംഖാന തൃശ്ശൂർ തകർത്തു

കൊണ്ടോട്ടി അഖിലേന്ത്യാ സെവൻസിൽ നിന്ന് റോയൽ ട്രാവൽസ് പുറത്തായി. ഇന്ന് നടന്ന മത്സരത്തിൽ റോയൽ ട്രാവൽസ് കോഴിക്കോടിനെ ജിംഖാന തൃശ്ശൂർ ആണ് തോൽപ്പിച്ചത്. ജിംഖാന ഇന്ന് രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് വിജയിച്ചത്. ജിംഖാനയുടെ സീസണിലെ വലിയ വിജയമാണിത്. റോയൽ ട്രാവൽസിന് തീർത്തും അപ്രതീക്ഷിതമായ ഒരു പരാജയവും.

നാളെ കൊണ്ടോട്ടിയിൽ സബാൻ കോട്ടക്കൽ സ്കൈ ബ്ലൂ എടപ്പാളിനെ നേരിടും.

Exit mobile version