വലപ്പാട്‌ കാളികാവിനെ തോൽപ്പിച്ച് ജിംഖാന ഫൈനലിൽ

- Advertisement -

വലപ്പാട് അഖിലേന്ത്യ സെവൻസിൽ ഗ്രാൻഡ് ഹൈപ്പർ കെ.എഫ്.സി കാളികാവിനെ തോൽപ്പിച്ച് അൽ സബാഹ് എഫ് സി ജിംഖാന ഫൈനലിൽ. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന സെമി ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് അൽ സബാഹ് എഫ് സി ജിംഖാന ഫൈനലിൽ സ്ഥാനം ഉറപ്പിച്ചത്.

പെരിന്തൽമണ്ണ അഖിലേന്ത്യ സെവൻസിൽ റോയൽ ട്രാവൽസ് കോഴിക്കോടിന് ജയം. നിശ്ചിത സമയത്ത് മത്സരം ഗോൾ രഹിത സമനിലയിലായിരുന്നു. തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ട് ഔട്ടിലാണ് റോയൽ ട്രാവൽസ് വിജയിച്ചത്.  ചാവക്കാട് അഖിലേന്ത്യ സെവൻസിൽ മെഡിഗാർഡ് അരീക്കോടിന്‌ ജയം. ഓക്സിജൻ ഫാർമ എഫ് സി തൃശ്ശൂരിനെയാണ് മെഡിഗാർഡ് ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചത്.

ഒതുക്കുങ്ങലിൽ പെനാൽറ്റി ഷൂട്ട് ഔട്ടിൽ സ്കൈ ബ്ലൂ എടപ്പാളിന് ജയം. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി മത്സരം സമനിലയിലായിരുന്നു. തുടർന്നാണ് പെനാൽറ്റി ഷൂട്ട് ഔട്ടിൽ സ്കൈ ബ്ലൂ എടപ്പാൾ വിജയം സ്വന്തമാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement