ഗുരുവായൂർ വൻ ജയത്തോടെ റോയൽ ട്രാവൽസ് കോഴിക്കോട് ഫൈനലിൽ

- Advertisement -

സീസണിലെ അവസാന ഫൈനലായ ഗുരുവായൂർ അഖിലേന്ത്യാ സെവൻസിലെ ഫൈനലിൽ റോയൽ ട്രാവൽസ് കോഴിക്കോട് ശാസ്താ മെഡിക്കൽസ് തൃശ്ശൂരിനെ നേരിടും. ഇന്നലെ രണ്ടാം സെമി ഫൈനലിൽ വൻ വിജയത്തോടെ ലിൻഷയെ മറികടന്നാണ് റോയൽ ട്രാവൽസ് കോഴിക്കോട് ഫൈനലിലേക്ക് കടന്നത്. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു റോയൽ ട്രാവൽസ് കോഴിക്കോടിന്റെ വിജയം.

സീസണിലെ പതിനൊന്നാം കിരീടമാണ് റോയൽ ട്രാവൽസ് കോഴിക്കോട് ഗുരുവായൂരിൽ ലക്ഷ്യമിടുന്നത്. അൽ മദീന ചെർപ്പുളശ്ശേരിയെ മറികടന്നായിരുന്നു ശാസ്താ മെഡിക്കൽസിന്റെ ഫൈനൽ പ്രവേശനം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement