Site icon Fanport

തകർപ്പൻ ഫോം തുടർന്ന് ഗ്രാൻഡ് ഹൈപ്പർ സൂപ്പർ സ്റ്റുഡിയോ

സീസണിലെ തകർപ്പൻ ഫോം ഗ്രാൻഡ് ഹൈപ്പർ സൂപ്പർ സ്റ്റുഡിയോ മലപ്പുറം തുടരുകയാണ്. ഇന്ന് മങ്കട അഖിലേന്ത്യാ സെവൻസിലാണ് സൂപ്പർ ഗംഭീര ജയം നേടിയത്. ഇന്നലെ നടന്ന മത്സരത്തിൽ ബി എഫ് സി പാണ്ടിക്കാടിനെയാണ് ആണ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു സൂപ്പറിന്റെ ജയം. ഗംഭീര ഫോമിൽ ആണ് സൂപ്പർ ഇപ്പോൾ ഉള്ളത്. അവസാന എട്ടു മത്സരങ്ങളിൽ ഏഴിലും സൂപ്പർ സ്റ്റുഡിയോ വിജയിച്ചിട്ടുണ്ട്.

നാളെ മങ്കട സെവൻസിൽ സബാൻ കോട്ടക്കൽ ടൗൺ ടീം അരീക്കോടിനെ നേരിടും.

Exit mobile version