ഫിഫയുടെ സലാമിന്റെ സേവ് കണ്ട് ഗ്രഹാം സ്റ്റാക്ക് ഞെട്ടി, അഭിനന്ദനങ്ങളുമായി ഇംഗ്ലീഷ് താരം

ഫിഫാ മഞ്ചേരിയുടെ സ്വന്തം സലാമിനെ അഭിനന്ദിച്ചു കൊണ്ട് ഇംഗ്ലീഷ് ഗോൾ കീപ്പർ ഗ്രഹാം സ്റ്റാക്ക്. കോട്ടക്കൽ അഖിലേന്ത്യാ സെവൻസ് ഫൈനലിൽ ബ്ലാക്ക് & വൈറ്റിന്റെ പെനാൾട്ടി തടുത്ത് കിരീടം നേടിക്കൊടുത്ത സലാമിന്റെ പ്രകടനം ഇൻസ്റ്റാഗ്രാമിൽ കണ്ടാണ് ഗ്രഹാം സ്റ്റാക്ക് അഭിനന്ദനവുമായി എത്തിയത്. സലാമിന്റെ പെനാൾട്ടി സേവ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ പോസ്റ്റു ചെയ്തിരുന്നു. ഇതു കണ്ടായിരുന്നു ഗ്രഹാം സ്റ്റാക്കിന്റെ പ്രതികരണം ‌ “ഗ്രേറ്റ് സേവ്” എന്ന സ്റ്റാക്കിന്റെ വാക്കുകൾ മഞ്ചേരിയുടെ സ്പൈഡർമാനായ സലാമിന് കിട്ടിയ വലിയ അംഗീകാരമാവുകയാണ്.

ഗോൾ കീപ്പറായി 250ൽ അധികം ക്ലബ് മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് ഗ്രഹാം സ്റ്റാക്ക്. ആർസണൽ, റീഡിംഗ്, വോൾവർഹാമ്പ്ടൺ, ലീഡ്സ് യുണൈറ്റഡ് തുടങ്ങി പല പ്രമുഖ ഇംഗ്ലീഷ് ക്ലബുകളുടേയും ഗ്ലോവ് അണിഞ്ഞിട്ടുണ്ട് സ്റ്റാക്ക്. കഴിഞ്ഞ വർഷം ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടിയും ഗ്രഹാം സ്റ്റാക്ക് തിളങ്ങിയിരുന്നു. സലാമിന്റെ പ്രകടനം സ്റ്റാക്കിന്റെ കണ്ണിൽപെട്ടത് കേരളത്തിനെ സ്റ്റാക്ക് എത്ര മാത്രം സ്നേഹിക്കുന്നുണ്ട് എന്നതിന്റെ തെളിവാണ്.

കുറച്ചു വർഷങ്ങളായി സെവൻസ് ഫുട്ബോൾ ലോകത്തെ മികച്ച ഗോൾ കീപ്പർ എന്ന ചോദ്യത്തിനുത്തരം സലാം തന്നെയാണ്. ഈ സീസണിലും മികച്ച പ്രകടനം നടത്തുന്ന സലാം നടത്തുന്നത്.

ഗ്രഹാം സ്റ്റാക്ക് ഞെട്ടിയ സലാമിന്റെ സേവ്:

കോട്ടക്കൽ അഖിലേന്ത്യാ സെവൻസിൽ ഫിഫാ മഞ്ചേരിയും ബ്ലാക്ക് & വൈറ്റ് കോഴിക്കോടും തമ്മിലുള്ള ആവേശകരമായ ഫൈനൽ പോരാട്ടം പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിയ നിമിഷം. ബ്ലാക്ക് & വൈറ്റിന്റെ കിക്കെടുക്കാൻ എത്തിയ താരത്തിനു മുന്നിൽ ഫിഫാ മഞ്ചേരിയുടെ കാവൽ മാലാഖ സലാം. പോസ്റ്റിന്റെ ഇടതുമൂല ലക്ഷ്യമാക്കി വന്ന ഷോട്ട് ഒരുഗ്രൻ ഡൈവിലൂടെ സലാമിന്റെ രക്ഷപ്പെടുത്തൽ.

സലാം ബ്ലാക്ക് & വൈറ്റിന്റെ ഒരു പെനാൾട്ടി കൂടെ തടഞ്ഞിട്ടപ്പോൾ കോട്ടക്കലിൽ കിരീടത്തിൽ ഫിഫാ മഞ്ചേരി മുത്തമിട്ടു.

Previous articleഐ ലീഗിൽ ഇന്ന് മൂന്ന് മത്സരങ്ങൾ, ബെംഗളുരുവിനു നിർണായക പോരാട്ടം
Next articleഅണ്ടർ 16 ഐ ലീഗ്, കിരീടം നിലനിർത്തി മിനേർവ പഞ്ചാബ്